'റോഡിലെ കുഴികളെ കുറിച്ച് ചോദിക്കുമ്പോൾ എന്‍റെ മനസിലെ കുഴിയടക്കാനാണ് മന്ത്രി പറയുന്നത്' വി ഡി സതീശന്‍

Published : Aug 09, 2022, 05:03 PM ISTUpdated : Aug 09, 2022, 05:05 PM IST
'റോഡിലെ കുഴികളെ കുറിച്ച് ചോദിക്കുമ്പോൾ എന്‍റെ  മനസിലെ കുഴിയടക്കാനാണ് മന്ത്രി പറയുന്നത്' വി ഡി സതീശന്‍

Synopsis

അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ എത്ര എന്നാണ് മന്ത്രി പറയുന്നത്.താൻ ചോദിച്ച മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ വ്യക്തിഹത്യ നടത്താനാണ് മന്ത്രി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്

മാവേലിക്കര: സംസ്ഥാനത്തെ റോഡ‍ുകളിലെ കുഴികളെച്ചൊല്ലി പ്രതിപക്ഷ നേതാവും പൊതുമരാമത്ത് മന്ത്രിയും തമ്മിലുള്ള വാക്പോര് മുറുകുന്നു.ഹൈകോടതി വരെ സർക്കാരിനെ വിമർശിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.എന്നാൽ പ്രതിപക്ഷം വിമർശിക്കരുത് എന്നാണ് മന്ത്രി പറയുന്നത്.പ്രീ മൺസൂൺ വർക്കുകൾ നടന്നിട്ടില്ല.ഇപ്പോഴും ടെൻഡറുകൾ പുരോഗമിക്കുന്നു.പോസ്റ്റ്‌ മൺസൂൺ വർക്കുകളാണ് നടക്കുന്നത് റോഡിലെ കുഴികളെ കുറിച്ച് ചോദിക്കുമ്പോൾ എന്‍റെ മനസിലെ കുഴിയടക്കാനാണ് പറയുന്നത്.അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ എത്ര എന്നാണ് മന്ത്രി പറയുന്നത്.താൻ ചോദിച്ച മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ വ്യക്തിഹത്യ നടത്താനാണ് മന്ത്രി ശ്രമിക്കുന്നതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി

സതീശൻ കേന്ദ്രസ‍ര്‍ക്കാരിനും ദേശീയ പാത അതോറിറ്റിക്കുമായി വക്കാലത്ത് പിടിക്കുന്നു: റിയാസ്

പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ രംഗത്തെത്തിയിരുന്നു. സതീശൻ കേന്ദ്രസർക്കാരിനും ദേശീയപാതാ അതോറിറ്റിക്കും വേണ്ടി വക്കാലത്ത് പിടിക്കുകയാണെന്നും എംടി രമേശ് പറയുന്നത് തന്നെയാണ് സതീശനും പറയുന്നതെന്നും റിയാസ് പറഞ്ഞു.

റിയാസിൻ്റെ വാക്കുകൾ 

പ്രതിപക്ഷ നേതാവ് വിഡി സതീശൻ അവാസ്തവമായ കാര്യങ്ങൾ എത്ര തവണ പറയുന്നവോ അത്രയും വാസ്തവം ഞങ്ങൾ പറയും. മരണത്തെ സർക്കാരിനെതിരെ തിരിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞത് മഹാ അപരാധമായി ചിത്രീകരിക്കുകയാണ്. ദേശീയ പാതാ അതോറിറ്റിയേയും കേന്ദ്രത്തിനേയും സതീശൻ  സഹായിക്കുകയാണ്. ബിജെപി വക്താവായ എം.ടി രമേശിൻ്റെ വാക്കുകൾ സതീശൻ അതേ വാദം അംഗീകരിക്കുകയാണ്. സതീശൻ കേന്ദ്രത്തിൻ്റെ വാക്കാലത്ത് പിടിക്കുന്നു.

ഞാൻ ഒരു മഹാൻ എന്ന നിലയിലാണ് സതീശൻ്റെ പെരുമാറ്റം. പ്രതിപക്ഷ നേതാവ് വ്യക്തിപരമായി വിമർശനങ്ങൾ നടത്തുന്നുണ്ട്. സാമൂഹിക പ്രവർത്തനത്തിൻ്റെ ഭാഗമായി ഒരു കൊതുകുകടി പോലും കൊള്ളാത്ത ആളാണ് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷ നേതാവിൻ്റെ സങ്കുചിത മനസിൻ്റെ കുഴി ആദ്യം അടയ്ക്കണം. 

ദേശീയ പാതാ വികസനവും പരിപാലനവും ദേശീയപാതാ അതോറിറ്റിക്കും കരാറുകാ‍ര്‍ക്കും പറ്റുന്നില്ലെങ്കിൽ അത് പൊതുമരാമത്ത് വകുപ്പേറ്റെടുക്കാം. അടിയന്തര അറകുറ്റപ്പണി വേണമെന്ന  ഹൈക്കോടതി നിര്‍ദ്ദേശവും നടപ്പാക്കാം. പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളുടെ അറ്റകുറ്റപ്പണി പരമാവധി വേഗത്തിൽ നടക്കുന്നുണ്ട്. എന്നാൽ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്ക് മഴ ഒരു തടസ്സമാണ്. റോഡുകളുടെ പരിപാലനത്തിന് റണ്ണിംഗ് കോണ്‍ട്രാക്ടാണ് ശാശ്വത പരിഹാരം. സംസ്ഥാനത്തെ റോഡുകളിൽ ഒരാഴ്ചയ്ക്കകം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്ന ഉത്തരവ് നടപ്പാക്കും.

12,332 കിലോമീറ്റർ റോഡുകൾ റണ്ണിംഗ് കോൺട്രാക്ട് വഴി അറ്റകുറ്റപ്പണി നടത്താം. തെറ്റായ പ്രവണതകൾ നടത്തുന്ന കോൺട്രാക്ടർമാരുമായി സന്ധിയില്ല. എറണാകുളം ജില്ലയിലെ പ്രവർത്തനങ്ങൾ വൈകാൻ കാരണം പെരുമാറ്റച്ചട്ടമാണ്.  എല്ലാ വർഷത്തേതും പോലെ പ്രീ മൺസൂൺ പ്രവർത്തനങ്ങൾ ഇത്തവണയും നടന്നിട്ടുണ്ട്. പ്രീ മൻസൂൺ ടെൻഡർ നടപടി വൈകിയിട്ടില്ല. 

സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണി വൈകിയതിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. റോഡ് നന്നാക്കാതെ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് മറ്റ് റോഡുകളുടെ മോശം അവസ്ഥയ്ക്ക് പൊതുമരാമത്ത് വകുപ്പിലെ ഭിന്നതയാണ് കാരണമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തുന്നു. മഴക്കാലപൂർവ്വ അറ്റകുറ്റപ്പണി നടന്നിട്ടില്ലെന്നും കാര്യങ്ങളിൽ പരിചയ കുറവ് ഉണ്ടെങ്കിൽ മുൻമന്ത്രി ജി സുധാകരനെ കണ്ട് മുഹമ്മദ് റിയാസ് ഉപദേശം തേടണമെന്നും വി ഡി സതീശൻ പരിഹസിച്ചു.

അതേസമയം എറണാകുളം നെടുന്പാശ്ശേരിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കരാറുകാരനെതിരെ പൊലീസ് കേസെടുത്തു. ഹാഷിമിന്‍റെ അപകടമരണത്തിന് വഴിയൊരുക്കിയ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് കേസ്. ദേശീയപാത അതോറിറ്റിയുമായി റോഡ് അറ്റകുറ്റപ്പണിയ്ക്ക് ഇവർക്ക് 18 വർഷത്തെ കരാറുണ്ട്. എന്നാൽ റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിൽ ഇവർക്ക് വീഴ്ച സംഭവിച്ചു. മനപൂർവമല്ലാത്ത നരഹത്യ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പാണിത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി