
പത്തനംതിട്ട: കേരളത്തിൽ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാൻ തന്നോട്ട് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. തൻ്റെ പരിപാടിക്ക് വിവാദങ്ങൾ ഉണ്ടാകുന്നത് എങ്ങനെയാണെന്ന് അറിയില്ല. തൻ്റെ എല്ലാ പരിപാടികളും അതത് ജില്ലകളിലെ ഡിസിസി അധ്യക്ഷൻമാരെ അറിയിച്ചിട്ടുണ്ട്. ഡിസിസി അധ്യക്ഷൻമാരെ ഈ വിവരം അറിയിച്ച തീയതി അടക്കം തൻ്റെ കൈയിലുണ്ട്. എന്തെങ്കിലും പരാതികൾ ഉയരുന്നുണ്ടെങ്കിൽ അതിനു മറുപടി നൽകും. 14 വര്‍ഷമായി താൻ ചെയ്യുന്ന കാര്യങ്ങൾക്ക് ഇതുവരെ പരാതി ഉണ്ടായിരുന്നില്ല. എയും , ഐയും ഒന്നുമല്ല ഇനി ഒന്നിച്ചാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകേണ്ടത്. താനൊരു വിഭാഗത്തിൻ്റെ ഭാഗമല്ല. കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയതയിൽ ഞാനും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു വിഭാഗീയതയും ഇതേവരെ ഉണ്ടാക്കിയിട്ടില്ല. ഞങ്ങളുടെ ഉത്തരവാദിത്തം ഞങ്ങൾ കൃത്യമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam