പിണറായിയെ 'നുണറായി' എന്ന് വിശേഷിപ്പിച്ച് വി ഡി സതീശൻ; മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു

Published : Mar 29, 2026, 02:06 PM ISTUpdated : Mar 29, 2026, 02:10 PM IST
vd satheesan

Synopsis

മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് താൻ തയ്യാർ ആണ്. എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രി വിളിച്ചോട്ടെ എന്നും വി ഡി സതീശൻ വെല്ലുവിളിച്ചു.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ 'നുണറായി' എന്ന് വിശേഷിപ്പിച്ച് വി ഡി സതീശൻ. ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് 4 ലക്ഷം വീട് വെച്ചെന്ന തന്റെ പ്രസ്താവന യമണ്ടൻ നുണ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെതിരെയാണ് ഇപ്പോൾ വി ഡി സതീശൻ പ്രതികരിച്ചത്. നുണയാശാനോ നുണറായി ആണോ ഏതാണ് കൂടുതൽ യോജിക്കുന്നതെന്ന് നമുക്ക് കാണാം. താൻ എല്ലാം പഠിച്ചു എന്ന് പറയുന്ന ആളാണ്. തന്നെ എങ്ങനെ എങ്കിലും തകർക്കണം. അതാണ്‌ ഇങ്ങനെ തന്നെ നുണേശൻ എന്ന് വിളിക്കുന്നത്. അവനെ എങ്ങനെ എങ്കിലും പെണ്ണ് കേസിൽ പെടുത്തണം എന്ന് ഒരു സിനിമയിൽ ശങ്കരാടി പറഞ്ഞത് പോലെ. 

അതേസമയം മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് താൻ തയ്യാർ ആണ്. എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രി വിളിച്ചോട്ടെ എന്നും വി ഡി സതീശൻ വെല്ലുവിളിച്ചു. അതേസമയം നിയമസഭയിൽ ചോദിച്ച ചോദ്യങ്ങൾ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്ന് തദ്ദേശ മന്ത്രി കെ ടി ജലീലിനോട് നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് കണക്ക് പറഞ്ഞു ഉത്തരം നൽകിയിരുന്നു. എൽഡിഎഫ് മന്ത്രിമാർ തന്നെ എല്ലാത്തിനും ഉത്തരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമാത്തെ ഇസ്ലാമിയുമായി ഒരു ബന്ധവും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ജമാത്തെ ഇസ്ലാമിയെ സ്വാഗതം ചെയ്യുന്ന വീഡിയോ ഹാജരാക്കുകയും അതോടെ ആ നുണ പൊളിയുകയും ചെയ്തു. ദേശാഭിമാനിയിൽ വരെ കുറിപ്പ് ഉണ്ട്. എന്നെ ഗീബൽസൻ എന്ന് വിളിച്ചു. എന്നാൽ ഞാൻ മുഖ്യമന്ത്രിയെ അങ്ങനെ വിളിക്കില്ല,

പ്രായമായ ആളാണ് അദ്ദേഹമെന്നും വി ഡി സതീശൻ പറഞ്ഞു. വീട് നിർമിച്ച പദ്ധതികളിൽ ഒരു ഓവർ ലാപ്പിങ്ങും ഉണ്ടായിട്ടില്ല. കേന്ദ്ര പദ്ധതി വേറെ സംസ്ഥാന പദ്ധതി വേറെ. എൽഡിഎഫ് വന്നതിന് ശേഷം നേരത്തെ ഉമ്മൻ ചാണ്ടി സർക്കാർ നിർമിച്ച 50000 വീടും അവരുടെ കണക്കിൽപ്പെടുത്തി. ഞങ്ങൾ 5 ലക്ഷം വീട് 5 വർഷം കൊണ്ടാണ് നിർമ്മിച്ചത്. സഭയിൽ ഒന്നും പറഞ്ഞില്ല എന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. അത് ശബരിമല വിഷയമാണ്. അതിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തര പ്രമേയത്തിന് അനുമതി തേടി നിഷേധിച്ചിരുന്നു. 

അതേസമയം ഡിവൈഎഫ്ഐ വയനാട്ടിലെ കോൺഗ്രസിന്റെ സ്ഥലത്ത് കുടിൽ കെട്ടി സമരം നടത്തിയാൽ അവരെ അടിച്ചോടിക്കും. അത് ഞങ്ങൾ വാങ്ങിയ സ്ഥലം ആണെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയും. ഞങ്ങൾ നേരത്തെ പറഞ്ഞിരുന്നു. നിങ്ങൾ കോൺഗ്രസിന് പിന്നാലെ മൈക്രോസ്കോപുമായി നടക്കുകയാണ്. പിഡിപി പിന്തുണ നൽകാൻ തീരുമാനിച്ചത് നിങ്ങൾ ആരേലും ചർച്ച ആക്കിയോ. വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ കൊടുത്താൽ മാത്രമാണ് പ്രശ്നമെന്നും വി ഡി സതീശൻ ചോദിച്ചു.

പിഡിപി എൽഡിഎഫിന് പിന്തുണ നൽകിയല്ലോ, അപ്പോൾ പിഡിപി മതേതരവാദിയായി. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ എസ്ഡിപിഐ പിൻവലിച്ചത് ആർക്കുവേണ്ടിയാണ് എന്നറിയില്ല. എസ്ഡിപിഐ പിന്തുണ ഉണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഇതുവരെ മറുപടി നൽകിയിട്ടുമില്ല. എന്നാൽ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് മുൻപ് പരസ്യ നിലപാടെടുത്തവരാണ് യുഡിഎഫെന്നും വി ഡി സതീശൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിജെപിയെ വെട്ടിലാക്കി FCRA നിയമ ഭേദഗതി ബില്‍; ആശങ്ക രേഖപ്പെടുത്തി വിവിധ സഭാ അധ്യക്ഷന്മാർ, ആയുധമാക്കി എല്‍ഡിഎഫും യുഡിഎഫും
ഒരു ആശയക്കുഴപ്പവും സിപിഎമ്മിനില്ല, ഒരു തീവ്ര വർഗീയ സംഘടനയുടെയും വോട്ടും പിന്തുണയും വേണ്ടെന്ന് ജോൺ ബ്രിട്ടാസ്