'തുടർഭരണം കിട്ടിയതിന്റെ ധാർഷ്ട്യം, ഭയപ്പെടുത്തി പിന്മാറ്റാൻ നീക്കം; വിരട്ടൽ ശ്രമം അംഗീകരിക്കാനാകില്ല': സതീശൻ

Published : Mar 04, 2023, 09:57 AM ISTUpdated : Mar 04, 2023, 10:04 AM IST
'തുടർഭരണം കിട്ടിയതിന്റെ ധാർഷ്ട്യം, ഭയപ്പെടുത്തി പിന്മാറ്റാൻ നീക്കം; വിരട്ടൽ ശ്രമം അംഗീകരിക്കാനാകില്ല': സതീശൻ

Synopsis

'ദില്ലിയിൽ എന്താണോ സംഭവിക്കുന്നത് അത് തന്നെയാണിപ്പോൾ കേരളത്തിലും സംഭവിക്കുന്നത്. മാധ്യമ സ്ഥാപനത്തിലേക്ക് കടന്ന് കയറിയുള്ള വിരട്ടൽ ശ്രമം അംഗീകരിക്കാനാകില്ല' 

കൊച്ചി :  ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ് എഫ് ഐ അതിക്രമത്തെ ശക്തമായി അപലപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിനും ഇടത് പക്ഷത്തിനുമെതിരെ വാർത്തകൾ വരുമ്പോൾ അസഹിഷ്ണുതയാണെന്നും പിണറായി സർക്കാരിന് തുടർഭരണം കിട്ടിയതിന്റെ ധാർഷ്ട്യമാണിങ്ങനെ പ്രകടിപ്പിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.

'സർക്കാരിനെ മാത്രമല്ല, പ്രതിപക്ഷത്തെയും കോൺഗ്രസിനെയും ഞങ്ങളുടെ നേതാക്കളെയും മാധ്യമങ്ങൾ വിമർശിക്കുന്നുണ്ട്. പക്ഷേ തുടർഭരണം ലഭിച്ചതോടെ ഭരണ പക്ഷത്തിനിപ്പോൾ ധാർഷ്ട്യവും അസഹിഷ്ണുതയുമാണ്. എതിർ ശബ്ദങ്ങളെയോ വിമർശനങ്ങളെയോ കേൾക്കാൻ അവർ തയ്യാറല്ല. ഭയപ്പെടുത്തി പിന്മാറ്റാനും അടിച്ചമർത്താനും നീക്കം നടക്കുന്നു. ദില്ലിയിൽ എന്താണോ സംഭവിക്കുന്നത് അത് തന്നെയാണിപ്പോൾ കേരളത്തിലും സംഭവിക്കുന്നത്. മാധ്യമ സ്ഥാപനത്തിലേക്ക് കടന്ന് കയറിയുള്ള വിരട്ടൽ ശ്രമം അംഗീകരിക്കാനാകില്ലെന്നും വിഡി സതീശൻ പറഞ്ഞു'. നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് എസ് എഫ് ഐ പ്രവർത്തകർ അതിക്രമം നടത്തിയതെന്നും സതീശൻ ആരോപിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം: എസ്എഫ്ഐ പ്രവർത്തകർക്കെതിരെ അഞ്ചു വകുപ്പുകൾ ചുമത്തി, എഫ്ഐആർ വിവരങ്ങൾ

ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണൽ ഓഫീസില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപെടുത്തുകയും പ്രവര്‍ത്തനം തടസപെടുത്തുകയും ചെയ്ത് സംഭവത്തില്‍ കണ്ടാലറിയാവുന്ന മുപ്പതോളം എസ് എഫ് ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

ഇന്നലെ രാത്രി ഏഴേമുക്കാലോടെയാണ് ഓഫീസിനകത്തേക്ക് പ്രവർത്തകർ അതിക്രമിച്ച് കയറിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാൻ ശ്രമിച്ചെങ്കിലും അവരെ തള്ളിമാറ്റിയായിരുന്നു പ്രവര്‍ത്തകര്‍ നാലാം നിലയിലുള്ള ഓഫീസ് മുറിയിലേക്ക് അതിക്രമിച്ച് കടന്നത്. ഓഫീസിനുളളിൽ കയറി മുദ്രവാക്യം വിളിച്ച ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഓഫീസ് പ്രവര്‍ത്തനവും തടസപെടുത്തി. ഒരു മണിക്കൂറോളം ഓഫീസില്‍ ബഹളം വച്ച പ്രവര്‍ത്തകരെ കൂടുതല്‍ പൊലീസെത്തിയാണ് ഓഫീസില്‍ നിന്നും നീക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനു മുന്നിൽ എസ് എഫ് ഐ പ്രവർത്തകർ അധിക്ഷേപ ബാനറും കെട്ടി.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓഫീസിലെ എസ്എഫ്ഐ അതിക്രമം; കെയുഡബ്ള്യൂജെ സെക്രട്ടറിയറ്റ് മാർച്ച്‌ ശനിയാഴ്ച

ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിൽ എസ്എഫ്ഐ അതിക്രമം, അതിക്രമിച്ച് കയറിയത് മുപ്പതോളം പേർ; പൊലീസ് കേസെടുത്തു

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ധൻരാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ തട്ടിയെടുത്തു; സിപിഎമ്മിനെതിരെ ​ഗുരുതര വെളിപ്പെടുത്തലുമായി സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണൻ
കണ്ണൂരിൽ പൊതുസ്ഥലത്ത് വെച്ച് പെണ്‍കുട്ടിയെ കയറിപ്പിടിക്കാൻ ശ്രമം; പിടികൂടുന്നതിനിടെ പ്രതിയുടെ പരാക്രമം