കസ്റ്റഡി മരണം; പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തണം, ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സിപിഎമ്മെന്നും പ്രതിപക്ഷ നേതാവ്

Published : Mar 26, 2023, 12:45 PM IST
കസ്റ്റഡി മരണം; പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തണം, ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സിപിഎമ്മെന്നും പ്രതിപക്ഷ നേതാവ്

Synopsis

ഈ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പൊലീസ് കുഴപ്പം പിടിച്ചവരായി മാറി. ജില്ലാ പോലീസ് മേധാവി വിചാരിച്ചാൽ പോലും സി ഐയെ മാറ്റാൻ പറ്റില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു


തൃശൂ‍ർ: തൃപ്പുണിത്തുറ കസ്റ്റഡി മരണത്തിൽ സി ഐ ഉൾപ്പെടെ ഉള്ളവ‍ർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിഐ അവിടെ നടത്തുന്നത് ക്രൂരമായ മർദനമാണ്. പൊലീസ് സ്റ്റേഷനെതിരെ വ്യാപക പരാതി ഉണ്ട്. കുറ്റക്കാ‍രായ പൊലീസുകാ‍ർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ കോൺഗ്രസ് സമരം നടത്തുമെന്നും വി.ഡി.സതീശൻ പറഞ്ഞു. 

 

 

ആളുകളെ തല്ലാൻ പോലീസിന് ആരാണ് അധികാരം നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഈ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പൊലീസ് കുഴപ്പം പിടിച്ചവരായി മാറി. ജില്ലാ പോലീസ് മേധാവി വിചാരിച്ചാൽ പോലും സി ഐയെ മാറ്റാൻ പറ്റില്ല. പാർട്ടി ഏരിയ കമ്മിറ്റി ആണ് ഇവരെ നിയമിക്കുന്നതെന്നും വി.ഡി.സതീശൻ തൃശൂരിൽ പറഞ്ഞു

പൊലീസ് കൈ കാണിച്ചപ്പോൾ നി‍ർത്തിയില്ലെന്ന് ആരോപിച്ച് തൃപ്പൂണിത്തുറ പൊലീസ് പിന്തുട‍ർന്ന് പിടികൂടിയ ഇരമ്പനം സ്വദേശി മനോഹരൻ ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിൽ മരിക്കുകയായിരുന്നു. മനോഹരനെ പിടികൂടിയ ഉടൻ പൊലീസ് മുഖത്തടിച്ചതായി ദൃക്സാക്ഷി പറഞ്ഞിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

എല്ലാം സിസിടിവി കണ്ടു; കാസർകോട് പൊലീസിൻ്റെ വ്യാജ എഫ്ഐആറിനെതിരെ പരാതിയുമായി 19കാരി; എസ്ഐക്ക് കുരുക്ക്
കൊട്ടിക്കലാശത്തിൽ ആയുധങ്ങളുമായി യുഡിഎഫ്; പൊലീസിൽ പരാതി നൽകാൻ സിപിഎം