
തിരുവനന്തപുരം: കരാര്‍ നിയമനത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യത്തിന് തെറ്റായ ഉത്തരമാണ് നല്‍കിയതെന്നും വിഡി സതീശന്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവ് നല്‍കിയ കത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് 11647 പേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചെന്നാണ്. എന്നാല്‍ അഡ്വ. പ്രാണ്‍കുമാര്‍ എന്നയാള്‍ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ 117267 പേര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്‍കിയെന്ന് വ്യക്തമാക്കി.
വിവരാവകാശ നിയമത്തിലൂടെ ചോദിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയാണ് ശരി. പുറത്തുവന്നത് സര്‍ക്കാര്‍ വകുപ്പുകളിലെ കണക്ക് മാത്രമാണെന്നും അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ കണക്ക് വേറെ വരുമെന്നും എംഎല്‍എ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ഇത്രമാത്രം പിന്‍വാതില്‍ നിയമനങ്ങള്‍ നടന്ന ഒരു കാലവും ഉണ്ടായിട്ടില്ലെന്നും പിന്നെ എങ്ങിനെയാണ് പി എസ് സി പരീക്ഷ എഴുതി കാത്ത് നില്‍ക്കുന്നവര്‍ നിയമനം ലഭിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സംസ്ഥാനത്ത് കഴിഞ്ഞ നാലരവര്‍ഷക്കാലം നിയമിച്ച താത്ക്കാലിക/ കരാറടിസ്ഥാന / ദിവസ വേതന ജീവനക്കാരുടെ എണ്ണം എത്ര? പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് കത്തെഴുതി ചോദിച്ചപ്പോള്‍ കിട്ടിയത് 11674 പേര്‍ എന്നാണ്. അഡ്വ. പ്രാണ്‍കുമാര്‍ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ കിട്ടിയത് 117267 എന്നാണ്. രണ്ടാമത്തെ ഉത്തരമാണ് ശരി. ഇത് സര്‍ക്കാര്‍ വകുപ്പുകളിലെ മാത്രം കണക്കാണ്. ഇനി അര്‍ദ്ധ സര്‍ക്കാര്‍ / പൊതുമേഖലാ സ്ഥാപനങ്ങളിലെ കണക്ക് വേറെ വരും. ഇത്രമാത്രം പിന്‍വാതില്‍ നിയമനങ്ങള്‍ നടന്ന ഒരു കാലവും ഉണ്ടായിട്ടില്ല. പിന്നെ എങ്ങിനെയാണ് ജടഇ പരീക്ഷ എഴുതി കാത്ത് നില്‍ക്കുന്നവര്‍ നിയമനം ലഭിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam