'24 മണിക്കൂർ' ചോദ്യത്തോട് ക്ഷോഭിച്ച് വിഡി സതീശൻ, കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്നില്ല, നാളെയന്ന് സണ്ണി ജോസഫ്

Published : Mar 16, 2026, 07:13 PM IST
vd satheesan

Synopsis

24 മണിക്കൂറിനുള്ളിൽ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്ന വാക്ക് പാളിയതിനെക്കുറിച്ചുള്ള ചോദ്യത്തിൽ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് വി ഡി സതീശൻ. പട്ടിക ഇന്ന് ഉണ്ടാകില്ലെന്നും നാളെയുണ്ടാകുമെന്നും സണ്ണി ജോസഫ് അറിയിച്ചു. മധുസൂദൻ മിസ്ത്രിയുടെ ആരോഗ്യപ്രശ്നങ്ങൾ കാരണം യോഗം ചേരാൻ കഴിയാത്തതാണ് കാലതാമസത്തിന് കാരണമെന്ന് നേതാക്കൾ വ്യക്തമാക്കി

ദില്ലി: കോൺഗ്രസ് സ്ഥാനാർത്ഥിപട്ടിക 24 മണിക്കൂറിനുള്ളിൽ പുറത്തിറക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പൊട്ടിത്തെറിച്ച് വി ഡി സതീശൻ. ഇന്നലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ, സതീശൻ യു ഡി എഫ് സ്ഥാനാർഥി പട്ടിക 24 മണിക്കൂറിനുള്ളിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം 24 മണിക്കൂർ പിന്നിട്ട വേളയിലായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം. തെറ്റായ വാർത്തകൾ നൽകി നിങ്ങളുടെ വിശ്യാസിത കളയരുതെന്നായിരുന്നു രോഷത്തോടെ സതീശൻ പ്രതികരിച്ചത്. ദില്ലിയിൽ ഹൈക്കമാൻഡുമായുള്ള ചർച്ചകകൾക്കിടെയായിരുന്നു സതീശനോട് മാധ്യമങ്ങൾ ഇക്കാര്യം ചോദിച്ചത്. അതേസമയം ഇന്ന് പട്ടികയുണ്ടാകില്ലെന്നാണ് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചത്. പട്ടിക നാളെയോടെ എന്നും കെ പി സി സി അധ്യക്ഷൻ സൂചന നൽകി. തർക്കങ്ങൾ ഒന്നുമില്ലെന്ന് കേരളത്തിന്‍റെ സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും പ്രതികരിച്ചു. ഇന്ന് യോഗം ചേർന്നിട്ടില്ലെന്നും മധുസൂദൻ മിസ്ത്രിക്ക് ആരോഗ്യപ്രശ്നങ്ങൾ കൊണ്ടാണ് യോഗം ചേരാനാകത്തതെന്നും നേതാക്കൾ വിവരിച്ചു. നാളെ യോഗം ചേർന്ന് അന്തിമ തീരുമാനം ഉണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ടി കെ ​ഗോവിന്ദൻ വർ​ഗവഞ്ചകൻ, ​ഗോവിന്ദന്റെ നിലപാടിനെ ജനം മുഖവിലയ്ക്ക് എടുക്കില്ല': എം വി ജയരാജൻ
വീട്ടിൽ ഉച്ചത്തിൽ പാട്ട് വെച്ചത് പൊലീസിനെ അറിയിച്ചതിൽ വൈരാഗ്യം; വയോധികയുടെ തല അടിച്ചുതകർത്ത് അയൽവാസി