'സതീശൻ നുണയാശാൻ'; ആക്രമണം കടുപ്പിച്ച് സിപിഎം; ചുട്ട മറുപടിയുമായി തിരിച്ചടിച്ച് സതീശനും, വാക്ക് പോര് മുറുകുന്നു

Published : Mar 22, 2026, 10:55 AM IST
ak balan, mv govindan, vd satheesan

Synopsis

വി ഡി സതീശൻ നുണയാശാൻ ആണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ കെ ബാലൻ ആരോപിച്ചു. വർഗീയ അജണ്ട വെച്ചാണ് സതീശന്റെ പരാമർശം എന്നും എ കെ ബാലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: വിഡി സതീശൻ നുണയനാണെന്ന ആരോപണം കടുപ്പിച്ച് സിപിഎം. വി ഡി സതീശൻ നുണയാശാൻ ആണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ കെ ബാലൻ ആരോപിച്ചു. വർഗീയ അജണ്ട വെച്ചാണ് സതീശന്റെ പരാമർശം എന്നും എ കെ ബാലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത്തരം വർഗ്ഗീയച്ചുവയോടെയുള്ള സതീശന്റെ പരാമർശം ജനങ്ങൾ തളളും. കോൺഗ്രസ് ഇപ്പോൾ തോൽവി ഭയന്ന് മുൻ‌കൂർ ജാമ്യം എടുക്കുകയാണ്. ന്യൂനപക്ഷങ്ങൾ എൽഡിഎഫിനെ പിന്തുണയ്ക്കുന്നതിൽ കോൺഗ്രസിന് ആശങ്കയുണ്ട്. എൻ എം ആർ റസാഖ് കർമം കൊണ്ടും വിശ്വാസം കൊണ്ടും ജനമനസിൽ ഇടം നേടിയ ആളാണ്. കഴിഞ്ഞ ഒന്നരകൊല്ലം കണ്ടത് സെക്സ് സിനിമയാണ്. മലമ്പുഴയിലും കോങ്ങാടും കോൺഗ്രസ് ബിജെപി ഡീലാണ് നടക്കുന്നത്. പാലക്കാട് മുഴുവൻ സിറ്റിയിലും എൽ ഡി എഫ് ജയിക്കും. പി കെ ശശിയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ തീവ്രത പരാമർശം ഉണ്ടായിട്ടില്ല. അതെല്ലാം മാധ്യമ സൃഷ്ടിയാണ്. ശശിയും രാഹുൽ മാങ്കൂട്ടത്തിലും മൂത്താപ്പയും ഇളയപ്പയും ആണെന്നും എ കെ ബാലൻ പറഞ്ഞു.

സിപിഎം -ബിജെപി ഡീൽ ആരോപണം അസംബന്ധമാണെന്നും വി ഡി സതീശൻ നോബേൽ സമ്മാനം ലഭിക്കാനായി നുണ പറയുന്നയാളാണെന്നും രാവിലെ മുതൽ രാത്രി വരെ നുണ പറയുന്നുവെന്നും എംവി ഗോവിന്ദൻ വിമര്‍ശിച്ചു. പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ടാകാം കാരാട്ട് റസാഖ് ലീഗിലേക്ക് തിരിച്ചുപോയതെന്നും എൽഡിഎഫ് 110 സീറ്റ്‌ നേടി അധികാരത്തിലെത്തുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം, സിപിഎമ്മിന് മറുപടിയുമായി വിഡി സതീശൻ രംഗത്തെത്തി. നുണ പറയുന്നതുനുള്ള നോബേൽ സമ്മാനം എം വി ഗോവിന്ദനുള്ളതാണെന്നും കേരളത്തിലെ ഏറ്റവും വലിയ നുണയാന്മാരിൽ ഒരാൾ അല്ലേ ഗോവിന്ദനെന്നും സതീശൻ ചോദിച്ചു. മറ്റാരെങ്കിലും ഇങ്ങനെ നുണ പറയുമോ? വീണ ജോർജിന്റെ കാര്യത്തിൽ കഴുത്തു ഞെരിച്ചെന്ന് അല്ലെ പെരും നുണ പറഞ്ഞതെന്നും സതീശൻ തിരിച്ചടിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജി സുധാകരൻ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായി, സഹതാപം അര്‍ഹിക്കുന്നില്ല; പരിഹാസവുമായി എ വിജയരാഘവൻ
കേരളത്തിൽ യുഡിഎഫ് തരംഗം , സിപിഎം ബിജെപി ഡീൽ പൊളിഞ്ഞു പാളീസാകും,ഭീകര പിആർ നടത്തിയാലും സർക്കാരിന് രക്ഷയില്ല: കെ സി വേണുഗോപാൽ