
തിരുവനന്തപുരം: പറവൂരിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയല്ല വി ഡി സതീശൻ. പറവൂരിൽ നിന്നും ജയിച്ചു കയറിയ മറ്റൊരാൾ മുമ്പ് ധനകാര്യവകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. അങ്ങനെ ചില സവിശേഷതകൾ കൂടിയുണ്ട് വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ.
വര്‍ഷം 1949. അന്ന് ഐക്യ കേരളമായിരുന്നില്ല. അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രിയായി ടി കെ നാരായണപിള്ള സ്ഥാനമേറ്റു. ടി കെ പറവൂര്‍ എന്നായിരുന്നു വിളിപ്പേര്. തിരുകൊച്ചി സംസ്ഥാനത്തിൻ്റെ ആദ്യ മുഖ്യമന്ത്രി. 75 വര്‍ഷത്തിനിപ്പുറം അതേ പറവൂരിൽ നിന്ന് മറ്റൊരു മുഖ്യമന്ത്രിയായി വി ഡി സതീശൻ ഇന്ന് അധികാരമേൽക്കുകയാണ്. ഇതുകൂടാതെ, പറവൂരിൽ നിന്ന് ഒരാൾ ധനകാര്യവകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. 1970ൽ കെ ടി ജോര്‍ജ് പറവൂരിൽ നിന്ന് നിയമസഭാംഗമായപ്പോൾ ധനകാര്യ മന്ത്രിയായി. വിഡിഎസ് മുഖ്യമന്ത്രിയാകുമ്പോൾ പ്രധാന വകുപ്പ് ധനകാര്യമെന്നതും കൗതുകം. 1982 കരുണാകരൻ മന്ത്രി സഭയിൽ സ്പീക്കറായിരുന്ന എ സി ജോസ് പറവൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടയാളാണ്. പദവികൾ പലതും കൈ വെള്ളയിൽ നിന്ന് വഴുതിപ്പോയ സതീശൻ ഒന്നാം നമ്പര്‍ കാറിൽ കയറുമ്പോൾ പറവൂരിലെ സ്റ്റോപ്പിൽ ചരിത്രം കാത്തു നിൽക്കുകയാണെന്ന് പറയാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam