വിഡി സതീശൻ നുണ പറയുന്നവരുടെ രാജാവ്, ബിജെപിയെ എതിര്‍ക്കാൻ നട്ടെല്ല് ഇല്ലാത്ത നേതാവ്; നേമത്ത് മത്സരം ബിജെപിയും സിപിഎമ്മും തമ്മിലെന്ന് ശിവൻകുട്ടി

Published : Mar 23, 2026, 09:39 AM IST
v sivankutty

Synopsis

പത്ത് സീറ്റുകളിൽ സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന വിഡി സതീശന്‍റെ ആരോപണത്തിൽ രൂക്ഷ വിമര്‍ശനവുമായി നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവൻകുട്ടി. വിഡി സതീശൻ നുണ പറയുന്നവരുടെ രാജാവാണെന്നും ബിജെപിയെ എതിര്‍ക്കാൻ നട്ടെല്ല് ഇല്ലാത്ത നേതാവാണെന്നും വി ശിവൻകുട്ടി ആരോപിച്ചു

തിരുവനന്തപുരം: പത്ത് സീറ്റുകളിൽ സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന വിഡി സതീശന്‍റെ ആരോപണത്തിൽ രൂക്ഷ വിമര്‍ശനവുമായി നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവൻകുട്ടി. വിഡി സതീശൻ നുണ പറയുന്നവരുടെ രാജാവാണെന്നും ബിജെപിയെ എതിര്‍ക്കാൻ നട്ടെല്ല് ഇല്ലാത്ത നേതാവാണെന്നും വി ശിവൻകുട്ടി ആരോപിച്ചു. ബിജെപി-സിപിഎം ഡീൽ വിശ്വസി്കകാൻ നഴ്സസറി സ്കൂള്‍ കുട്ടികളാണോ ജനം എന്നും ശിവൻകുട്ടി ചോദിച്ചു. നേമം മണ്ഡലത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ആണ് മത്സരം.

 നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സര രംഗത്തുണ്ട്. പ്രചാരണത്തിലും ഉണ്ട്. എങ്കിലും നേമത്ത് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവിനെ തന്നെ മത്സരിപ്പിക്കണമായിരുന്നു. അന്തസോടെയുള്ള മത്സരമല്ല കോണ്‍ഗ്രസിന്‍റേത്. കോണ്‍ഗ്രസ് വോട്ടുകള്‍ അവര്‍ക്ക് തന്നെ വീണാൽ എൽഡിഎഫിന് അത് നേട്ടമാകുമായിരുന്നു. എന്നാൽ, ദുര്‍ബല സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് നിര്‍ത്തിയപ്പോഴും സിപിഎം ഇവിടെ ജയിച്ചിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. ബിജെപി നീക്കം സിപിഎം വിരുദ്ധ വോട്ട് ഏകീകരിക്കലാണെന്നും ഘടകകക്ഷികള്‍ക്ക് സീറ്റ് നൽകിയതിൽ ഇത് വ്യക്തമാണെന്നും ശിവൻകുട്ടി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബി ഗോപാലകൃഷ്ണൻ വിദ്വേഷ പരാമര്‍ശം നടത്തിയിട്ടില്ല,വിശ്വാസിയായ എംഎല്‍എ വരുന്നതല്ലേ നല്ലതെന്നാണ് ചോദിച്ചത്,മതമാണ് , മതമാണ് എന്ന് പറയുന്നതാണ് തെറ്റ്
മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടന്‍റെ ഫ്ലക്സ് ബോര്‍ഡ് നശിപ്പിച്ചു, പുനലൂരിൽ ലീഗ് സ്ഥാനാര്‍ത്ഥിയുടെ ചുവരെഴുത്തിൽ കരി ഓയിൽ ഒഴിച്ചു; പരാതി