നേമത്ത് മത്സരിക്കാമോ എന്ന ശിവൻകുട്ടിയുടെ വെല്ലുവിളിയോട് പ്രതികരിച്ച് വിഡി സതീശൻ; 'അതിനൊന്നും മറുപടി പറയാൻ താനില്ല'

Published : Jan 30, 2026, 11:14 AM IST
VD Satheesan V Sivankutty

Synopsis

നേമത്ത് മത്സരിക്കാമോ എന്ന വി ശിവൻകുട്ടിയുടെ വെല്ലുവിളിയോട് പ്രതികരിച്ച് വിഡി സതീശൻ. അതിനൊന്നും മറുപടി പറയാൻ താനില്ലെന്ന് സതീശൻ മാധ്യമങ്ങളോട്

തിരുവനന്തപുരം: നേമത്ത് മത്സരിക്കാമോ എന്ന വി ശിവൻകുട്ടിയുടെ വെല്ലുവിളിയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതിനൊന്നും മറുപടി പറയാൻ താനില്ലെന്നും ദിവസവും തനിക്കെതിരെ 10 കാർഡ് ഇറക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. ശിവൻകുട്ടി വലിയ ഒരാൾ ആണ്. അദ്ദേഹം നല്ല സംസ്കാരവും നിലവാരവും ഉള്ള ആളാണ്. എനിക്ക് അത്രയും നിലവാരവും സംസ്കാരവും ഇല്ല. തെരഞ്ഞെടുപ്പിൽ ചർച്ചയാവുക പൊളിറ്റിക്കൽ അജണ്ടയാണെന്നും സതീശൻ പറഞ്ഞു. 

തരൂർ നേരത്തെ തന്നെ സജീവമാണ്. ഈ തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും അദ്ദേഹത്തിന്റെ മുഖം ഉണ്ടാവും. ഞങ്ങളുടെ അഭിമാനമാണ് തരൂർ. 100 സീറ്റുകളിൽ അധികം നേടാനുള്ള പോരാട്ടത്തിന്റെ മുഖമായിരിക്കും. എകെജി സെന്ററിലെ ഒരാളുടെ നേതൃത്വത്തിലും, മന്ത്രി ശിവൻകുട്ടിയുടെ ഓഫീസിലെ ഒരാളും ചേർന്ന് തനിക്കെതിരെ പ്രചരണം നടത്തുകയാണ്. ദിവസവും 20 കാർഡ് എകെജി സെന്ററിൽ നിന്ന് ഇറങ്ങുന്നുണ്ട്. 10 കാർഡ് മന്ത്രിയുടെ ഓഫീസിൽ നിന്നും ഇറങ്ങുന്നു. നെഗറ്റീവ് പബ്ലിസിറ്റി ആണെങ്കിലും എന്നെ ഇങ്ങനെ ഒന്നും സഹായിക്കല്ലേ എന്നെ തോട്ടിയിട്ട് പിടിക്കാനുള്ള ശ്രമം ആണ്. അദ്ദേഹത്തിനെതിരെ മത്സരത്തിന് ഒന്നും ഞാൻ ഇല്ല. അതിൽ നിന്ന് വഴി തിരിക്കാനാണ് ഈ തോണ്ടലും പിച്ചലുമെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ടിപി കേസ്: എതിർപ്പുമായി സർക്കാർ, ജ്യോതിബാബുവിന് ജാമ്യം ലഭിക്കുമോ? ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
തർക്കത്തിനിടെ 'പോയി ചാകെ'ന്ന് പറഞ്ഞാൽ ആത്മഹത്യാ പ്രേരണയാകില്ല, കാസർകോട് സ്വദേശിനി മകളുമായി ജീവനൊടുക്കിയ കേസിൽ ഹൈക്കോടതി