
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2001ൽ പോലും കാണാനാവാത്തത്ര യുഡിഎഫ് തരംഗമാണ് നിലവിലെന്നും തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വൻ വിജയം നേടുമെന്നും സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്ത് ഒരു ഡസൻ മന്ത്രിമാർ തോൽക്കാൻ പോവുകയാണെന്നും സതീശൻ പരിഹസിച്ചു.
തൻ്റെ മണ്ഡലത്തിലെ ഫലത്തെ കുറിച്ച് മുഖ്യമന്ത്രി വേവലാതിപ്പെടേണ്ടെന്നും 25 കൊല്ലമായി തന്നെ വിജയിപ്പിക്കുന്ന മണ്ഡലമാണ് ഇതെന്നും ഓരോ തവണയും ഭൂരിപക്ഷം ഉയർത്തുന്ന അപൂർവ റെക്കോർഡ് മണ്ഡലത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം നുണ പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും സതീശൻ കുറ്റപ്പെടുത്തി. ലീഗ് സമ്മർദമുണ്ടാക്കുമെന്നത് വർഗീയ പ്രചരണമാണ്. ഇത്തവണ ഒരു സീറ്റ് പോലും ലീഗ് കൂടുതൽ ചോദിച്ചില്ല. കോൺഗ്രസിന് മൂന്ന് സീറ്റ് അധികം കിട്ടുകയും ചെയ്തു എന്ന് പറഞ്ഞ സതീശന്‍, സിപിഎമ്മുകാര്‍ ശവംതീനികളാണെന്നും വിമര്‍ശിച്ചു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് മറച്ച് വയ്ക്കാനാണ് വയനാട് പുനരധിവാസം കോൺഗ്രസിനെതിരെ ആയുധമാക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam