മന്ത്രിമാരുടെ വിദേശ യാത്ര, കെഎം ഷാജിയുടെ ആഢംബര കാർ യാത്രയേയും പിന്തുണച്ച് മുഖ്യമന്ത്രി; 'മന്ത്രിമാർ തന്റെ അനുമതിയോടെയാണ് യാത്ര പോയത്'

Published : Sep 23, 2026, 12:26 PM ISTUpdated : Sep 27, 2026, 12:45 PM IST
V.D. Satheesan

Synopsis

മന്ത്രിമാരുടെ വിദേശ യാത്രകളെയും കെ.എം ഷാജിയുടെ ആഡംബര കാർ യാത്രയെയും ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. മലപ്പുറത്തെ മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിലേക്കുള്ള തന്റെ ചാർട്ടേഡ് വിമാന യാത്രയ്ക്ക് പണം മുടക്കിയത് ആരാണെന്ന് വെളിപ്പെടുത്താൻ തയ്യാറല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശ യാത്രയേയും മന്ത്രി കെഎം ഷാജിയുടെ ആഢംബര കാർ യാത്രയേയും പിന്തുണച്ച് മുഖ്യമന്ത്രി വിഡി സതീശൻ. പുതിയ വണ്ടി വാങ്ങേണ്ട എന്നാണ് തീരുമാനമെന്ന് വിഡി സതീശൻ പറഞ്ഞു. മന്ത്രിമാർ തന്റെ അനുമതിയോടെയാണ് യാത്ര പോയത്. വിദേശയാത്രക്ക് ഞാനാണ് പോയി വാ എന്ന് പറഞ്ഞത്. യാത്രയിൽ സർക്കാരിന് ചെലവില്ല. ഇടത് കാലത്തെ യാത്ര കണക്ക് വായിക്കാൻ തുടങ്ങിയാൽ തീരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാർട്ടേഡ് വിമാനത്തിൽ യാത്ര നടത്തിയതിന് ആരാണ് പണം മുടക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞില്ല. ഇതു സംബന്ധിച്ച മാധ്യമപ്രവ‍ത്തകരുടെ ചോദ്യത്തിൽ അസംതൃപ്തനായ സതീശൻ മലപ്പുറം യാത്ര സർക്കാർ ചെലവിലല്ലെന്നും, ആരാണ് പണം മുടക്കിയത് എന്ന് പറയുന്നത് എന്തിനാണെന്നും ചോദിച്ചു. മലപ്പുറത്ത് വലിയ അപകടം ഉണ്ടായി. പോയില്ലെങ്കിൽ 6 പേര് മരിച്ചിട്ടും പോകാത്തതെന്താണെന്ന് ചോദിക്കും. മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ലെന്ന് പറയും. പരിചയക്കാരൻ വിമാനം അറേഞ്ച് ചെയ്തു തന്നു. അതിലെന്ത് തെറ്റെന്നാണ് സതീശന്റെ ചോദ്യം. മലയാളി ആയ ഒരാൾ അറേഞ്ച് ചെയ്ത ഫ്ലൈറ്റിലാണ് പോയത്. ഇനിയും പോകും. അതിൽ എന്താണ് തെറ്റ്. പിണറായിയും ഉമ്മൻ ചാണ്ടിയും പോയിട്ടുണ്ട്. പിണറായി ആരുടെ വിമാനത്തിൽ പോയി എന്ന് ഞാൻ പ്രതിപക്ഷത്തുള്ളപ്പോൾ ഞാൻ ചോദിച്ചില്ല. വിമാനം അറേഞ്ച് ചെയ്യുന്നവർ ഔദാര്യം കൈപറ്റുന്നവരല്ല. ഇനിയും ഞ‌ാൻ പോകുമെന്നും ആരാണ് പണം മുടക്കിയതെന്ന് പറയാനുദ്ദേശിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുതിയ നയം വരുന്നത് വരെ ബാ‍ർ ലൈസൻസ് നൽകരുത്, ഒടുവിൽ ഉത്തരവിറക്കി എക്സൈസ് വകുപ്പ്
യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ അൻസാരി ഉൾപ്പെട്ട കേസിലെ വഴിത്തിരിവ്, വിശദമായ അന്വേഷണത്തിന് സ്റ്റേറ്റ് ക്രൈം ബ്രാഞ്ച്