ശ്രീ പദ്മനാഭ സന്നിധിയിലെത്തി വി.ഡി. സതീശൻ, തൊഴുത് മടക്കം

Published : May 14, 2026, 09:07 PM IST
VD Satheesan

Synopsis

കോൺഗ്രസ് നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ പിന്തുണക്കത്ത് കൈമാറിയ ശേഷമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. 

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. വ്യാഴാഴ്ച ​ഗവർണറെ കണ്ട ശേഷമാണ് സതീശൻ ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രം അധികൃതർ അദ്ദേഹത്തെ സ്വീകരിച്ചു. സർക്കാർ രൂപീകരിക്കാൻ സതീശനെ ക്ഷണിച്ചു ഗവർണർ. സതീശൻ ലോക്ഭവനിൽ നിന്ന് മടങ്ങി. അതേസമയം, കേരളത്തിൽ മുഴുവൻ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. 21ന് നിയമസഭ ചേരുമ്പോള്‍ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും. മുഴുവൻ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം. മുഴുവൻ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനിക്കാനാണ് ശ്രമം. നിയമസഭ കക്ഷിയോഗം പൂര്‍ത്തിയായി. സർക്കാർ രൂപീകരണത്തിനായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഗവര്‍ണറെ കാണുകയും പിന്തുണക്കത്ത് കൈമാറുകയും ചെയ്തു.

വൈകിട്ട് നടന്ന നിയമസഭ കക്ഷി യോഗത്തിൽ വിഡി സതീശനെ കോൺഗ്രസ് നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങി. മുഴുവൻ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുമ്പ് തീരുമാനിക്കാനുള്ള ശ്രമത്തിലാണ്. എഐസിസി തീരുമാനം ദീപദാസ് മുൻഷി ആദ്യം യോഗത്തെ അറിയിച്ചു. അതിന് ശേഷം സണ്ണിജോസഫും മുകൾ വാസനിക്കും വിഡി സതീശനും സംസാരിച്ചു. യോഗത്തിൽ കെ സി വേണുഗോപാലിൻ്റെ സേവനം സതീശൻ എടുത്തുപറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടുത്ത കീറാമുട്ടി മന്ത്രി വീതംവയ്പ്പ്; 5 മന്ത്രി സ്ഥാനം വേണമെന്ന് ലീഗ്, 2 വേണമെന്ന് ജോസഫ് വിഭാഗം, സിപിഎം വിട്ടെത്തിയവരടക്കം പിന്നെയും നിരവധി പേർ
കൊടുങ്കാറ്റിൽ യുവാവ് പറന്നുപോയി, നൂറോളം പേർ മരിച്ചു, കനത്ത നാശനഷ്ടം, ഉത്തപ്രദേശിനെ വിറപ്പിച്ച് പെരുമഴയും കാറ്റും