
തിരുവനന്തപുരം: പതിറ്റാണ്ട് കാലം ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ച ചെറിയാൻ ഫിലിപ്പ് (Cherian philip) ഇനി കോൺഗ്രസിലേക്ക് മടങ്ങി വരണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ (VD Satheesan). ഏറ്റവും പ്രിയപ്പെട്ട നേതാവ് ആണ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹം കോണ്ഗ്രസ്സിലേക്ക് മടങ്ങിവരണം എന്ന് അഭ്യർത്ഥിക്കുന്നു. അതിനായുള്ള ചർച്ചയ്ക്ക് മുൻകൈ എടുക്കുമെന്നും കോൺഗ്രസിലെ (Congress) എല്ലാവരും അദ്ദേഹത്തെ രണ്ടും കൈയും നീട്ടി സ്വീകരിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. അതേസമയം ചെറിയാൻ ഫിലിപ്പിനെ മടക്കികൊണ്ടു വരുന്ന കാര്യത്തിൽ ഈ ആഴ്ച തന്നെ തീരുമാനമുണ്ടാവും എന്നാണ് സൂചന. നാളെയും മറ്റന്നാളുമായി ഇക്കാര്യത്തിൽ നേതാക്കൾ തമ്മിൽ ചർച്ച നടക്കും.
കോൺഗ്രസിലേക്ക് ഇനിയും ഒരുപാട് പേർ വരുമെന്നും സതീശൻ പറഞ്ഞു. കമ്മലിട്ടവൻ പോയാൽ കടുക്കനിട്ടവൻ വരുമെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. ഇനി കടുക്കനിട്ടവരുടെ വരവാണ്. ആയിരക്കണക്കിന് പേര് ഇനിയുള്ള ദിവസങ്ങളിൽ കോൺഗ്രസിലേക്ക് വരും.തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരായ കെ.മുരളീധരൻ്റെ പരാമർശവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അടഞ്ഞ അധ്യായമാണെന്ന് വിഡി സതീശൻ പറഞ്ഞു. മുരളീധരൻ മാപ്പ് പറഞ്ഞതോടെ ആ വിഷയം അവിടെ അവസാനിച്ചു. തെറ്റാണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണല്ലോ മാപ്പ് പറഞ്ഞത്, അതിനി നീട്ടി കൊണ്ടുപോകുന്നതിൽ കാര്യമില്ല - സതീശൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam