'എല്ലാവരുടെയും സമനില തെറ്റി എന്ന് പറയുന്നവരെയാണ് ഡോക്ടറെ കാണിക്കേണ്ടത്'; പിണറായിക്ക് വിഡി സതീശന്‍റെ മറുപടി

Published : Apr 21, 2024, 01:54 PM IST
'എല്ലാവരുടെയും സമനില തെറ്റി എന്ന് പറയുന്നവരെയാണ് ഡോക്ടറെ കാണിക്കേണ്ടത്'; പിണറായിക്ക് വിഡി സതീശന്‍റെ മറുപടി

Synopsis

''രാഹുലിനെതിരെ പിണറായിയും മോദിയും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്, രാഹുൽ ഒളിച്ചോടി എന്ന് മോദി പറയുന്നു, പിണറായിയും അത് തന്നെ ആണ് പറയുന്നത്...''

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതില്‍ പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിണറായിയും മോദിയും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നതെന്നും രണ്ട് പേരുടെയും ലക്ഷ്യം രാഹുല്‍ ആണെന്നും വിഡി സതീശൻ.

ദേശീയ തലത്തിൽ വിസ്മയകരമായ മാറ്റം ഉണ്ടാകും, രാഹുലിനെതിരെ പിണറായിയും മോദിയും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്, രാഹുൽ ഒളിച്ചോടി എന്ന് മോദി പറയുന്നു, പിണറായിയും അത് തന്നെ ആണ് പറയുന്നത്, ആര് എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്നത് അതാത് പാർട്ടികൾ അല്ലേ, കണ്ണൂരിൽ മത്സരിക്കുന്ന സിപിഎം നേതാക്കളോട് എറണാകുളത്ത് വന്ന് മത്സരിക്കാൻ പറയാൻ പറ്റുമോ, മുഖ്യമന്ത്രി പറയുന്നത് തന്‍റെ സമനില തെറ്റി എന്നാണ്, പിണറായിയെ ആരെതിര്‍ത്താലും അവരുടെ സമനില തെറ്റി എന്നാണ് പറയുന്നത്, നവകേരള സമയത്ത്  9 തവണ പിണറായി തനിക്ക് സമനില തെറ്റി എന്ന് പറഞ്ഞതാണ്,  ഇങ്ങനെ എല്ലാവരുടെയും സമനില തെറ്റി എന്ന് പറയുന്നത് തന്നെ ഒരു പ്രശ്നമാണ്, അതിനാണ് ഡോക്ടറെ കാണിക്കേണ്ടതെന്നും വിഡി സതീശൻ. 

സിഎഎ വിഷയത്തില്‍ രാഹുല്‍ സംസാരിച്ചില്ലെന്ന വിമര്‍ശനത്തിനും വിഡി സതീശൻ മറുപടി നല്‍കി. സിഎഎക്ക് എതിരായി രാഹുല്‍ വോട്ട് ചെയ്ചതിന്‍റെ രേഖകള്‍ പിണറായിക്ക് അയച്ചുകൊടുത്തു, പ്രിയങ്ക ഗാന്ധിയും ഇപ്പോള്‍ പരസ്യമായി സിഎഎക്കെതിരെ പറഞ്ഞില്ലേ, സിഎഎ സമര കേസ് ഇതുവരെ കേരളത്തില്‍ പിൻവലിക്കാത്തത് ബിജെപിയെ പ്രീണിപ്പിക്കാൻ വേണ്ടിയാണോ, ഹിന്ദു മഹാസഭയെക്കാള്‍ ഗാന്ധിയെ വിമര്‍ശിച്ചത് കമ്മ്യൂണിസ്റ്റുകാര്‍ ആണ്, ഇന്ത്യ എന്ന ആശയത്തോട് എപ്പോഴാണ് കമ്മ്യൂണിസ്റ്റുകാര്‍ യോജിച്ചിട്ടുള്ളത്, പിണറായി ആര്‍എസ്എസ് വോട്ട് വാങ്ങി ജയിച്ചിട്ടുണ്ടെന്നും വിഡി സതീശൻ. 

Also Read:- അശ്ലീല വീഡിയോ ആരോപണം; കെകെ ശൈലജയ്ക്കെതിരെ നിയമനടപടിക്കെന്ന് ഷാഫി പറമ്പില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

2023ൽ സ്വിഗ്ഗി​ ജീവനക്കാരനായ റിനീഷിനെ അകാരണമായി മർദിച്ചു; എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ
ദിവാകറിന്റെയും ഒമ്പതുകാരനായ ദേവപ്രായാഗിന്റെയും മഹാദാനം; പുതുജീവൻ നൽകുന്നത് 12 പേർക്ക്