പ്രോസിക്യൂഷൻ ഹർജി കോടതി അംഗീകരിച്ചു, ദൃശ്യങ്ങൾ പരിശോധിക്കും,ഇഡി ആക്രമണ കേസിലെ 10 പ്രതികളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് നാളെ

Published : Jul 06, 2026, 01:24 PM IST
ed raid

Synopsis

മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 10 പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. 

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 10 പ്രതികളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് നാളെ. ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി കോടതി അംഗീകരിച്ചു. ഡിജിറ്റൽ തെളിവുകൾ കൃത്യമായി വിലയിരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. വീണാ വിജയന്റെ മാസപ്പടി കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ പിണറായി വിജയന്റെ വസതിയിൽ ഇഡി റെയ്ഡ് നടത്തി മടങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്. പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും, ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. സംഭവസ്ഥലത്തുനിന്നും മാധ്യമങ്ങളിൽനിന്നും ശേഖരിച്ച നിർണായക വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി അനുമതി നൽകിയത് കേസിൽ വലിയ വഴിത്തിരിവാകും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇന്നലെ ഒന്നുമറിയാത്ത ഭാവത്തിൽ ദൃക്സാക്ഷി, ഇന്ന് കൊലപാതക കേസിലെ പ്രധാന പ്രതി, മിഥുന്റെ അറസ്റ്റിൽ ഞെട്ടി നെയ്യാറ്റിൻകര
പിഎസ്‍സി നിയമന തട്ടിപ്പ്: അന്വേഷണ ചുമതല ആഭ്യന്തര വിജിലൻസ് എസ്‌ പിക്ക്, പരീക്ഷ കൺട്രോളറുടെ അന്വേഷണം മരവിപ്പിക്കും