തൃശ്ശൂരില്‍ യുവാവിന്‍റെ ലക്ഷങ്ങള്‍ വില വരുന്ന വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു

By Web TeamFirst Published Jan 14, 2020, 1:24 PM IST
Highlights

ഷാഹുൽ ഹമീദ് കിടന്നിരുന്ന മുറിയോട് ചേർന്നാണ് വാഹനങ്ങൾ നിര്‍ത്തിയിട്ടിരുന്നത്. 

തൃശ്ശൂര്‍: മാള കൊച്ചുകടവ് സ്വദേശി ഷാഹുല്‍ ഹമീദിന്‍റെ 35 ലക്ഷം രൂപയോളം വരുന്ന വാഹനങ്ങൾ കത്തിച്ച നിലയില്‍ കണ്ടെത്തി. ഷാഹുൽ ഹമീദിന്‍റെ ആഡംബര കാറും രണ്ട് ബൈക്കുകളുമാണ് തീവെച്ച് നശിപ്പിച്ചത്. 28 ലക്ഷം വിലവരുന്ന കാറും അഞ്ച് ലക്ഷം രൂപയുടെ ബൈക്കും ഒരു സ്കൂട്ടറുമാണ് കത്തിനശിച്ചത്. പുലർച്ചെ മൂന്നരയോടെയാണ് സംഭവം നടന്നതെന്ന് ഷാഹുല്‍ പറഞ്ഞു. ഷാഹുൽ ഹമീദ് കിടന്നിരുന്ന മുറിയോട് ചേർന്നാണ് വാഹനങ്ങൾ നിര്‍ത്തിയിട്ടിരുന്നത്. 

വെളിച്ചം കണ്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് വാഹനങ്ങള്‍ കത്തിച്ചത് കണ്ടത്. വാഹനങ്ങൾ നിര്‍ത്തി ഇട്ടിരുന്ന സ്ഥലത്ത് നിന്ന് എട്ട് മീറ്റർ ദൂരത്തിൽ ഇന്ധനം ഒഴിച്ചിട്ടുണ്ടായിരുന്നു. ഇവിടെ നിന്നാണ് തീ കൊളുത്തിയിരിക്കുന്നത്. മാള പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

click me!