'കെ.കെ. മഹേശൻ പെണ്ണുപിടിയൻ, കോടികൾ വെട്ടിച്ചു'; ആത്മഹത്യ ചെയ്തയാളെ പൊതുവേദിയിൽ അവഹേളിച്ച് വെള്ളാപ്പള്ളി നടേശൻ

Published : Dec 12, 2022, 07:22 AM ISTUpdated : Dec 12, 2022, 09:53 AM IST
'കെ.കെ. മഹേശൻ പെണ്ണുപിടിയൻ, കോടികൾ വെട്ടിച്ചു'; ആത്മഹത്യ ചെയ്തയാളെ പൊതുവേദിയിൽ അവഹേളിച്ച് വെള്ളാപ്പള്ളി നടേശൻ

Synopsis

കെ കെ മഹേശന്‍ ആത്മഹത്യ ചെയ്ത കേസില്‍ വെള്ളാപ്പള്ളി നടേശൻ ഉള്‍പ്പെടുയള്ളവരെ പ്രതി ചേര്‍ത്ത് പുതിയ കേസെടുക്കാന്‍ അടുത്തിടെ കോടതി നിർദേശം നല്കിയിരുന്നു. ആത്മഹത്യ പ്രേരണയ്ക്കും ഗൂഢാലോചനക്കും മാരാരിക്കുളം പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു

ആലപ്പുഴ: ആത്മഹത്യ ചെയ്ത എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശനെ പൊതുവേദിയില്‍ അവഹേളിച്ച് വെള്ളാപ്പള്ളി നടേശൻ. പെണ്ണുപിടിയനായിരുന്ന മഹേശന്‍റെ പല കാര്യങ്ങളും പുറത്ത് പറയാൻ കൊള്ളാത്തവയാണെന്നും കോടിക്കണിക്കന് രൂപയാണ് പാവപ്പെട്ട സ്ത്രീകളില്‍നിന്ന് തട്ടിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

 

കെ കെ മഹേശന്‍ ആത്മഹത്യ ചെയ്ത കേസില്‍ വെള്ളാപ്പള്ളി നടേശൻ ഉള്‍പ്പെടുയള്ളവരെ പ്രതി ചേര്‍ത്ത് പുതിയ കേസെടുക്കാന്‍ അടുത്തിടെ കോടതി നിർദേശം നല്കിയിരുന്നു. ആത്മഹത്യ പ്രേരണയ്ക്കും ഗൂഢാലോചനക്കും മാരാരിക്കുളം പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എസ്എന്‍ഡിപി യോഗത്തിന്‍റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും അടുത്തു തന്നെ നടക്കും. ഈ സാഹചര്യത്തിലാണ് കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി നേതൃത്വം രാഷ്ട്രീയ വിശദീകരണയോഗം വിളിച്ചു കൂട്ടിയത്. പ്രകടനത്തോടെയായിരുന്നു തുടക്കം

തന്നെയും മകനെയും യോഗ നേതൃത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള ഗുഢോലചനയുടെ ഭാഗമാണ് പുതിയ കേസ് എന്ന് ആരോപിച്ച വെള്ളാപ്പള്ളി നടേശൻ പ്രസംഗത്തിലുടനീളം കെകെ മഹേശനെ വ്യക്തിപരമായി അവഹേളിക്കാനാണ് ശ്രമിച്ചത്. പെണ്ണുപിടിയനായിരുന്ന മഹേശന്‍റെ പല കാര്യങ്ങളും പുറത്ത് പറയാൻ കൊള്ളാത്തവയാണെന്നും കോടിക്കണിക്കന് രൂപയാണ് പാവപ്പെട്ട സ്ത്രീകളില്‍നിന്ന് തട്ടിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. അഴിമതിക്കേസിൽ പിടിപ്പിക്കപ്പെടുമെന്നായപ്പോള്‍ ആത്ഹമത്യ ചെയ്തതിന് താന്‍ എന്തു പിഴച്ചും എന്നും വെള്ളാപ്പളളി ചോദിച്ചു

PREV
Read more Articles on
click me!

Recommended Stories

'ജയിലിൽ പോകാൻ മടിയില്ല, വോട്ടുകൊള്ളയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകും'; ലോക്സഭയില്‍ കെസി വേണുഗോപാൽ
തിരുവല്ലയിൽ വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി ഫയർഫോഴ്സ്, ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു