'ഗോവിന്ദൻ മാഷ് ആര് പറഞ്ഞാലും തിരുത്തില്ല, അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും'; വിമര്‍ശനവുമായി വെള്ളാപ്പള്ളി

Published : Jul 21, 2024, 05:04 PM ISTUpdated : Jul 21, 2024, 05:35 PM IST
'ഗോവിന്ദൻ മാഷ് ആര് പറഞ്ഞാലും തിരുത്തില്ല, അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും'; വിമര്‍ശനവുമായി വെള്ളാപ്പള്ളി

Synopsis

വള്ളം മുങ്ങാൻ നേരം കിളവിയെ  വെള്ളത്തിലിടുന്നത് പോലെ SNDP യെ വെള്ളത്തിലിടാൻ നോക്കണ്ട

ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കടുത്ത വിമര്‍ശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. വള്ളം മുങ്ങാൻ നേരം കിളവിയെ  വെള്ളത്തിലിടുന്നത് പോലെ എസ്എൻഡിപിയെ വെള്ളത്തിലിടാൻ നോക്കണ്ട. എസ്എൻഡിപിയുടെ പാരമ്പര്യം മലബാറിലെ ചില നേതാക്കൾക്ക് അറിയില്ല. ഗോവിന്ദൻ മാഷ് ആര് പറഞ്ഞാലും തിരുത്തില്ല, അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയുെമെന്നും വെളളാപ്പള്ളി വിമർശിച്ചു.

ന്യൂനപക്ഷ പ്രീണനമാണ് എൽഡിഎഫിന്‍റെ  വലിയ പരാജയത്തിന് കാരണം. കാലഘട്ടത്തിന്‍റെ  മാറ്റം എൽഡിഎഫ് തിരിച്ചറിഞ്ഞ് പ്രായോഗികമായി പ്രവർത്തിക്കണം.യുഡിഎഫിന്‍റെ വോട്ട് ബിജെപി പിടിക്കുന്നത് കൊണ്ടാണ് പല മണ്ഡലങ്ങളിലും എൽഡിഎഫ് ജയിക്കുന്നത്. എൽഡിഎഫിന്‍റെ ഐശ്വര്യമാണ് എൻഡിഎ എന്നും വെള്ളാപ്പള്ളി നടേശൻ ചേര്‍ത്തലയില്‍ പറഞ്ഞു.

വെള്ളാപ്പള്ളിയുടെ ഭാര്യ ബിജെപിക്കായി പ്രചരണം നടത്തി, എസ്എൻഡിപിയുടെ വർഗീയ നിലപാടിനെ ചെറുക്കണം: എംവിഗോവിന്ദന്‍

എസ്എൻഡിപിയെ ബിജെപിയിൽ കെട്ടാൻ ശ്രമം,ചാതുർവർണ്യ വ്യവസ്ഥയിലേക്ക് എസ്എൻഡിപിയെ പോകാൻ അനുവദിക്കില്ല:എംവിഗോവിന്ദന്‍

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസിന് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടിയില്ലേ? ഇതാ സന്തോഷ വാർത്ത; 10 സ്പെഷ്യൽ ട്രെയിനുകൾ, 38 അധിക സർവീസുകൾ അനുവദിച്ചു
ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?