രാജ്യസഭാ തെരഞ്ഞെടുപ്പ്: ഇരു മുന്നണികളിലും ഭൂരിപക്ഷ സമുദായം പടിക്ക് പുറത്തെന്ന് വെള്ളാപ്പള്ളി

Published : Jun 13, 2024, 11:09 AM ISTUpdated : Jun 13, 2024, 11:32 AM IST
രാജ്യസഭാ തെരഞ്ഞെടുപ്പ്: ഇരു മുന്നണികളിലും ഭൂരിപക്ഷ സമുദായം പടിക്ക് പുറത്തെന്ന് വെള്ളാപ്പള്ളി

Synopsis

രണ്ടു മുന്നണിയിലും ഭൂരിപക്ഷ സമുദായം പടിക്ക് പുറത്തായെന്നും വെള്ളാപ്പള്ളി.ഇത് തുറന്നു പറഞ്ഞതിന്‍റെ  പേരിൽ മുസ്ലിം സംഘടനകൾ തനിക്ക് വർഗീയ പട്ടം ചാർത്തുന്നു

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിക്കേറ്റ തിരിച്ചടിക്ക് കാരണം ന്യൂനപക്ഷ പ്രീണനമെന്ന ആരോപണം ആവര്‍ത്തിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ന്യൂനപക്ഷ സമുദായങ്ങൾക്ക് രാജ്യസഭാ സീറ്റ് നൽകിയതടക്കമുള്ള  നയങ്ങളുമായി സിപിഎമ്മും എൽഡിഎഫും മുന്നോട്ടു പോയാൽ കാര്യങ്ങൾ കൈവിടും. കാര്യങ്ങൾ മനസ്സിലാക്കിയാൽ പിന്നോക്ക വിഭാഗങ്ങളുടെ വോട്ട് ഫിക്സഡ് ഡെപ്പോസിറ്റ് ആയി ഉണ്ടാകും. ഇല്ലെങ്കിൽ കരുവന്നൂർ ബാങ്കിൻറെ  അവസ്ഥയിലാകുമെന്നും അദ്ദേഹം പറഞ്ഞു.

പിന്നാക്ക വോട്ടുകൾ ബിജെപിയിലേക്ക് പോയെന്ന് വിലപിക്കുകയാണ് സിപിഎം. അതിനിടയിലാണ് രാജ്യസഭാ സീറ്റ് നിർണയത്തിലെ അവഗണന. സിപിഐയുടെ സീറ്റ് മുസ്ലിമിനും സിപിഎമ്മിന്‍റേത്  ക്രൈസ്തവനും വിളമ്പി. യുഡിഎഫ് പതിവുപോലെ ലീഗിന് സമർപ്പിച്ചു. രണ്ടു മുന്നണിയിലും ഭൂരിപക്ഷ സമുദായം പടിക്ക് പുറത്തായെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇത് തുറന്നു പറഞ്ഞതിന്‍റെ  പേരിൽ മുസ്ലിം സംഘടനകൾ തനിക്ക് വർഗീയ പട്ടം ചാർത്തുന്നു. കേരളകൗമുദിയിൽ എഴുതിയ ലേഖനത്തിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
'ദിലീപ് തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിൽ അത് കോടതിയുടെ ബോധ്യം': കോടതിയോട് ബഹുമാനമെന്ന് സത്യൻ അന്തിക്കാട്