'ഗണേഷ് മന്ത്രിസഭയ്ക്ക് പുഴുക്കുത്ത്, കൈവശമുള്ളത് ധാർഷ്ട്യവും മാടമ്പിത്തരവും'; രാജിക്കാര്യം മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്ന് വെള്ളാപ്പള്ളി

Published : Mar 10, 2026, 12:28 PM IST
Vellappally ganesh kumar

Synopsis

കെ ബി ​ഗണേഷ് കുമാറിന്റെ പെരുമാറ്റം സർക്കാരിന്റെ പ്രതിച്ഛായ തകർത്തുവെന്ന് വെള്ളാപ്പള്ളി നടേശൻ. ഗണേഷ് മന്ത്രിസഭയ്ക്ക് പുഴുക്കുത്താണെന്നും ധാർഷ്ട്യവും മാടമ്പിത്തരവുമാണ് അദ്ദേഹത്തിന്റെ കൈവശമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.  

ആലപ്പുഴ: ‌‌മന്ത്രി കെ ബി ​ഗണേഷ് കുമാറിനെതിരായ ​ഗുരുതര ആരോപണത്തിൽ പ്രതികരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ​ഗണേഷ് കുമാറിന്റെ പെരുമാറ്റം സർക്കാരിന്റെ പ്രതിച്ഛായയെ തന്നെ തകർത്തുവെന്നും മന്ത്രിസഭയ്ക്ക് തന്നെ ഇത് പുഴുക്കുത്താണെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. ജനങ്ങൾക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗണേഷ് കുമാർ പെണ്ണിനോടും പൊന്നിനോടും ഇഷ്ടമുള്ളയാളാണെന്നും മന്ത്രിസ്ഥാനത്ത് ഇരുന്ന് ഇത്രയും തറയായ മറ്റൊരാൾ ഇല്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു. ഗണേഷിന്റെ സ്വഭാവം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും മന്ത്രി ആകുമ്പോൾ എങ്കിലും ഒരു നിലയും വിലയും പാലിക്കാൻ ബാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. പരാതി പിൻവലിച്ചെന്ന കാരണത്താൽ വിഷയം അവസാനിക്കുന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ഗണേഷ് കുമാറിന് 5000 പ്രണയിനികൾ ഉണ്ടെന്നാണ് പറയുന്നത്, തലയിൽ ആൾതാമസം ഉള്ളവർ പറയുന്ന കാര്യമാണോ ഇതെന്നും അദ്ദേഹം പരിഹസിച്ചു. കനകസിംഹാസനത്തിൽ ഇരിക്കുന്നവൻ ശുംഭനോ ശുനകനോ എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും ധാർഷ്ട്യവും മാടമ്പിത്തരവുമാണ് ഗണേഷിന്റെ കൈവശമെന്നും വെള്ളാപ്പള്ളി കുറ്റപ്പെ‌ടുത്തി. ​മന്ത്രി രാജിവെക്കണോ എന്നത് മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മന്ത്രിയാണ്, കുടുംബകാര്യമായി മാത്രം കാണാനാകില്ല', ഗണേഷ്-ബിന്ദു മേനോൻ വിവാദത്തിൽ ചെന്നിത്തല; മുഖ്യമന്ത്രിക്കും വിമർശനം
മത്സ്യബന്ധന ബോട്ട് ഇടിച്ച് തകർത്ത പനാമ കപ്പൽ കോസ്റ്റ് ഗാർഡ് പിടികൂടി വിഴിഞ്ഞത്ത് എത്തിച്ചു, തമിഴ്നാട് തീരത്തേക്ക് മാറ്റും