'2-ാം പിണറായി സർക്കാർ പോര'; പ്രതിപക്ഷത്തിന്‍റെ കഴിവില്ലായ്മയാണ് ഈ സർക്കാരിന്‍റെ നേട്ടമെന്ന് വെള്ളാപ്പള്ളി

Published : Feb 10, 2024, 08:20 AM IST
'2-ാം പിണറായി സർക്കാർ പോര'; പ്രതിപക്ഷത്തിന്‍റെ കഴിവില്ലായ്മയാണ് ഈ സർക്കാരിന്‍റെ നേട്ടമെന്ന് വെള്ളാപ്പള്ളി

Synopsis

ഒരു ചുക്കും ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല. വി ഡി സതീശൻ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ലെന്നും ചെന്നിത്തല മാന്യൻ ആയിരുന്നെന്നും വെള്ളാപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ പോരെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കിറ്റും പെൻഷനും ആണ് ഒന്നാം ഒന്നാം സർക്കാരിനെ ജയിപ്പിച്ചത്. നിലവിൽ പെൻഷൻ കൊടുക്കാൻ പോലും സര്‍ക്കാരിന്‍റെ കയ്യില്‍ കാശില്ലെന്ന് വെള്ളാപ്പള്ളി നടേശൻ വിമര്‍ശിച്ചു. പ്രതിപക്ഷത്തിന്‍റെ കഴിവില്ലായ്മയാണ് ഈ സർക്കാറിന്‍റെ നേട്ടം. ഒരു ചുക്കും ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല. വി ഡി സതീശൻ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ലെന്നും ചെന്നിത്തല മാന്യൻ ആയിരുന്നെന്നും വെള്ളാപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കരിമണൽ കർത്തയുടെ കമ്പനിയുമായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയ്ക്ക് ഇടപാടുള്ളത് നേരത്തെ അറിയാമെന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറയുന്നു. കംപ്യൂട്ടർ സേവനം നൽകുന്നുണ്ട് എന്നാണ് കർത്ത തന്നോട് പറഞ്ഞത്. പിണറായി വിജയന്‍റെ മകൾ തെറ്റ് ചെയ്തെങ്കിൽ അന്വേഷണത്തിൽ പുറത്ത് വരട്ടെ എന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി നടേശൻ പങ്കെടുക്കുന്ന പോയിന്റ് ബ്ലാങ്ക് ഇന്ന് വൈകീട്ട് 6.30 ന് ഏഷ്യാനെറ്റ് ന്യൂസില്‍ കാണാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ന്യൂനപക്ഷ സംരക്ഷണം ഇടതു നയം'; സമസ്ത വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, 'തലയുയർത്തി ജീവിക്കാനാകണം'
പെൺകുട്ടികൾ കരഞ്ഞ് പറഞ്ഞിട്ടും കല്ല് പോലെ നിന്ന കണ്ടക്ടർ; ഇനി തുടരേണ്ട, പുറത്താക്കി കെഎസ്ആ‍ർടിസി; കടുത്ത നടപടി