അയ്യപ്പ സം​ഗമത്തിന് ആളുകൾ കുറഞ്ഞെങ്കിൽ വീഴ്ച പറ്റിയത് സംഘാടകർക്ക്, വെള്ളാപ്പള്ളി നടേശൻ

Published : Sep 23, 2025, 06:45 PM IST
Vellappally Natesan

Synopsis

എല്ലാം ഒരുമിച്ച് അവിടെ നടത്തേണ്ടതില്ലായിരുന്നു. ഇത്രയും ചർച്ചകൾ ഒരുമിച്ച് നടന്നത് കൊണ്ട് ആളുകൾ പലയിടത്ത് ആയിപ്പോയതാകാം. ആ​ഗോള അയ്യപ്പ സം​ഗമത്തിന് ആളുകൾ കുറഞ്ഞെങ്കിൽ വീഴ്ച പറ്റിയത് സംഘാടകർക്കെന്ന് വെള്ളാപ്പള്ളി നടേശൻ. 

ആലപ്പുഴ: ആ​ഗോള അയ്യപ്പ സം​ഗമത്തിന് ആളുകൾ കുറഞ്ഞെങ്കിൽ വീഴ്ച പറ്റിയത് സംഘാടകർക്കെന്ന് എസ്‍എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഉദ്ഘാടന സമ്മേളനം വരെ ഹാൾ നിറയെ ആളുകൾ ഉണ്ടായിരുന്നു. പലരും സീറ്റ് കിട്ടാതെ നിൽക്കുകയായിരുന്നു. പിണറായി വിജയൻ സംസാരിച്ചപ്പോൾ വേദി നിറഞ്ഞിരുന്നു. ഉദ്ഘാടനം കഴിഞ്ഞപ്പോൾ ഇറങ്ങി. പിന്നീട് ആളുകൾ കുറഞ്ഞോ എന്ന് എനിക്കറിയില്ല. പുറത്ത് ചർച്ചകൾ നടക്കുന്ന വേദികളിലേക്ക് ആളുകൾ പോയിരിക്കാം. ആളുകൾ കുറഞ്ഞെങ്കിൽ സംഘാടകർക്ക് വീഴ്ച പറ്റിയിട്ടുണ്ട്. എല്ലാം ഒരുമിച്ച് അവിടെ നടത്തേണ്ടതില്ലായിരുന്നു. ഇത്രയും ചർച്ചകൾ ഒരുമിച്ച് നടന്നത് കൊണ്ട് ആളുകൾ പലയിടത്ത് ആയിപ്പോയതാകാമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ആ​ഗോള അയ്യപ്പ സം​ഗമം നടത്തിയത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന് പലരും പറയുന്നു. ഇങ്ങനെ പറയുന്നവരുടെ തലയിൽ ആൾതാമസമില്ല. ശബരിമലയിലെ സ്ത്രീ പ്രവേശനം വലിയ കോലാഹലമായിരുന്നില്ലേ? എന്നിട്ടും തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ വലിയ വിജയമാണ് ഉണ്ടായതെന്നും അദ്ദേ​ഹം പറഞ്ഞു. പന്തളത്ത് നടന്ന സമ്മേളനവും മികച്ചതായിരുന്നു. കുറഞ്ഞ സമയം കൊണ്ട് ഹിന്ദു ഐക്യവേദിക്ക് നല്ല രീതിയിൽ സംഗമം സംഘടിപ്പിക്കാൻ സാധിച്ചെന്നും വെള്ളാപ്പള്ളി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'തുഷാർ വരുമ്പോൾ മകനെ പോലെ സ്വീകരിക്കും'; എസ്എൻഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്ത് സുകുമാരൻ നായർ
വാഹന അപകടത്തിൽ ദമ്പതികൾ മരിച്ച സംഭവം: പ്രതിയെ പിടികൂടാതെ പൊലീസ്; പിടികൂടിയില്ലെങ്കിൽ വീണ്ടും പ്രതിഷേധിക്കുമെന്ന് നാട്ടുകാർ