'വിഡി സതീശൻ വെറും ബഫൂണ്‍', തുടർ ഭരണം ഉറപ്പിച്ച് വെള്ളാപ്പള്ളി, യുഡിഎഫിന് 100 സീറ്റ് കിട്ടിയാൽ ലോകാവസാനമെന്ന് പ്രതികരണം

Published : Mar 28, 2026, 07:50 AM ISTUpdated : Mar 28, 2026, 07:55 AM IST
vellappally natesan says ldf will retain power in kerala

Synopsis

കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സീറ്റുകളുടെ എണ്ണം കുറഞ്ഞാലും എൽഡിഎഫിന് ഭരണം തുടരാനാകുമെന്ന് പ്രതികരണം

തിരുവനന്തപുരം: കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സീറ്റുകളുടെ എണ്ണം കുറഞ്ഞാലും എൽഡിഎഫിന് ഭരണം തുടരാനാകുമെന്നും യുഡിഎഫിന് 100 സീറ്റ് കിട്ടിയാൽ ലോകാവസാനമായിരിക്കും. കോൺഗ്രസിൽ ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ. വി ഡി സതീശൻ വെറും ബഫൂൺ ആണ്. കെ സുധാകരനെ സതീശന്‍റെ നേതൃത്വത്തിൽ വേട്ടയാടുകയായിരുന്നു. സുധാകരനും അടൂർ പ്രകാശിനും സീറ്റ് നൽകാതെ മാറ്റി നിർത്തിയത് യുഡിഎഫിന് തിരിച്ചടിയാകുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. 

കൂടാതെ, കേരള രാഷ്ട്രീയത്തിലെ ഒരു ജോക്കറാണ് വിഡി സതീശനെന്നും, ഞങ്ങൾ ചക്കരയും പീരയുമായി നടന്നതല്ലേ, പ്രതിപക്ഷ നേതാവായാൽ ആരോടും എന്തും പറയാനുള്ള ലൈസൻസ് ഉണ്ടെന്നാണ് സതീശന്‍റെ തോന്നല്‍. പ്രസംഗ തൊഴിലാളിയായി നടന്നു എന്നല്ലാതെ യഥാർത്ഥ ബുദ്ധിജീവികൾ കോണ്‍ഗ്രസില്‍ ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ പി ജി സുരേഷ്കുമാറിന് നൽകിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. പോൾ ഗാലക്സിയിൽ വെള്ളാപ്പള്ളി നടേശനുമായുള്ള പ്രത്യേക അഭിമുഖത്തിന്‍റെ പൂർണരൂപം രാവിലെ 9.30 ന് ഏഷ്യാനെറ്റ് ന്യൂസിൽ കാണാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലൈംഗിക പീഡന പരാതി; പാലക്കാട്ടെ കൗൺസിലർ പ്രശോഭ് സി വത്സനെ പുറത്താക്കി കോണ്‍ഗ്രസ്
എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പിആര്‍ഡി വാര്‍ത്താക്കുറിപ്പ്; നടപടിയെടുത്ത് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ, കണ്ണൂര്‍ ജില്ലാ ഇൻഫര്‍മേഷൻ ഓഫീസര്‍ക്ക് സസ്പെന്‍ഷൻ