G Sudhakaran |'സിപിഎമ്മിന് അവഗണിക്കാനാകാത്ത ജന നേതാവാണ് ജി സുധാകരൻ'; പിന്തുണച്ച് വെള്ളാപ്പള്ളി

Published : Nov 13, 2021, 01:45 PM ISTUpdated : Nov 13, 2021, 02:45 PM IST
G Sudhakaran |'സിപിഎമ്മിന് അവഗണിക്കാനാകാത്ത ജന നേതാവാണ് ജി സുധാകരൻ'; പിന്തുണച്ച് വെള്ളാപ്പള്ളി

Synopsis

എ എം ആരിഫ് എംപി അടക്കം അവസരം മുതലെടുത്ത് ചവിട്ടി മെതിക്കാൻ നോക്കുകയാണ്.  ജി സുധാകരനെ വെട്ടിവീഴ്ത്താൻ ശ്രമിക്കുന്നതിന് പിന്നിൽ  വിഭാഗീയതയെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവമായില്ലെന്ന പരാതിയിൽ പാർട്ടി പരസ്യശാസന നടത്തി ശിക്ഷിച്ച മുതിർന്ന നേതാവ് ജി സുധാകരനെ (G Sudhakaran) പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ (Vellappally Natesan). സിപിഎമ്മിന് അവഗണിക്കാനാകാത്ത ജന നേതാവാണ് ജി സുധാകരൻ. എ എം ആരിഫ് എംപി അടക്കം അവസരം മുതലെടുത്ത് ചവിട്ടി മെതിക്കാൻ നോക്കുകയാണെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു. സ്കൂൾ ഉദ്ഘാടന ചടങ്ങിൽ നിന്ന് ജി സുധാകരനെ ഒഴിവാക്കിയത് അനൗചിത്യമാണ്. ജി സുധാകരനെ വെട്ടിവീഴ്ത്താൻ ശ്രമിക്കുന്നതിന് പിന്നിൽ  വിഭാഗീയതയെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.

ജി സുധാകരനെ പുകഴ്ത്തി അമ്പലപ്പുഴ എംഎൽഎ എച്ച് സലാമും രംഗത്തെത്തിയിരുന്നു. മാധ്യമ പരിലാളനയിൽ വളർന്ന നേതാവല്ല ജി സുധാകരനെന്നും സുധാകരനെയും തന്നെയും താരതമ്യപ്പെടുത്തരുതെന്നും എച്ച് സലാം പറഞ്ഞു. നല്ലകാര്യം നടക്കുമ്പോൾ വാർത്ത നൽകി ജി സുധാകരനെ ചുരുക്കി കാണിക്കരുത്. അതു ശരിയല്ല. എംഎൽഎ എന്ന നിലയിൽ സുധാകരൻ മാതൃകയാണ്. മഹാനായ നേതാവാണ്. അദ്ദേഹത്തെ ചുരുക്കിക്കാണിക്കരുത്. താൻ സുധാകരനെക്കാൾ താഴെ നിൽക്കുന്ന ആളാണെന്നും അമ്പലപ്പുഴയിൽ സുധാകരൻ്റെ പിൻഗാമിയായി ജയിച്ച് എംഎൽഎയായ എച്ച് സലാം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചരണരംഗത്ത് സുധാകരൻ സജീവമായില്ലെന്ന പരാതിയുമായി എച്ച് സലാം മുന്നോട്ട് വന്നതോടെയാണ് സിപിഎം പ്രത്യേക അന്വേഷണകമ്മീഷനെ വച്ചതും കമ്മീഷൻ സുധാകരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതും. ആലപ്പുഴയിലെ സിപിഎമ്മിൽ അനിഷേധ്യ നേതാവായിരുന്നു സുധാകരനെങ്കിലും അദ്ദേഹത്തിനെതിരെ പരസ്യശാസനയെന്ന ശിക്ഷാ നടപടിയിലേക്ക് നീങ്ങാൻ പാർട്ടി മടികാണിച്ചില്ല.

നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ വീണ്ടും മത്സരിക്കാനുള്ള തയ്യാറെടുപ്പുകൾ സുധാകരൻ നടത്തിയിരുന്നുവെന്നും എന്നാൽ അവസാന നിമിഷം സീറ്റ് ലഭിക്കാതെ വന്നതോടെ അദ്ദേഹം പ്രചാരണരംഗത്ത് നിർജീവമായെന്നും സലാം പാർട്ടിയോട് പരാതിപ്പെട്ടിരുന്നു. തന്നെ എസ്ഡിപിഐക്കാരനാക്കി ചിത്രീകരിച്ച് കൊണ്ട് വ്യാപകപ്രചാരണം നടന്നിട്ടും അതിനെ തള്ളിപ്പറയാനോ തന്നെ പ്രതിരോധിക്കാനോ സുധാകരൻ തയ്യാറായില്ലെന്ന പരാതിയും സലാം പാർട്ടി ഘടകങ്ങളിൽ ഉന്നയിച്ചിരുന്നു. എളമരം കരീമിൻ്റെ അധ്യക്ഷതയിലുള്ള പാർട്ടി കമ്മീഷൻ്റെ അന്വേഷണത്തിൽ ഇക്കാര്യങ്ങളെല്ലാം ശരിവച്ചു കൊണ്ടുള്ള റിപ്പോർട്ടാണ് സംസ്ഥാന സമിതിയിൽ നൽകിയത്.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം
മാധ്യമങ്ങളുടെ ഡ്രോൺ ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ കുട ഉപയോ​ഗിച്ച് ദിലീപ്, വിധി കേൾക്കാൻ കോടതിയിലേക്ക് പുറപ്പെട്ടു