
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കൊലപാതകത്തിലെ ഗൂഡാലോചനക്കാരെ മുഴുവൻ പുറത്തുകൊണ്ടുവരാൻ കേരളാ പൊലീസിന് കഴിയുമെന്നും കോടിയേരി പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.
കേസിൽ പ്രതികളാകാൻ ഇടയുള്ള നേതാക്കളെ രക്ഷിക്കാനാണ് കോൺഗ്രസ് സിബിഐ അന്വേഷണ ആവശ്യം ഉയർത്തുന്നത്. കോൺഗ്രസ് അനുകൂലികളായ സർക്കാർ ഉദ്യോഗസ്ഥരെ അഞ്ചാം പ്രതികളാക്കി ഇടതു സർക്കാരിന്റെ ജനക്ഷേമ പരിപാടികൾ അട്ടിമറിക്കാനാണ് മുല്ലപ്പള്ളിയടക്കമുള്ളവർ ശ്രമിക്കുന്നത്. മഹിളാ കോൺഗ്രസ് നേതാവിന്‍റെ വീട് മകനെക്കൊണ്ട് കല്ലെറിയിച്ച സംഭവത്തിൽ ഉമ്മൻചാണ്ടിയുടെ ഒത്താശയുണ്ടെന്നും കോടിയേരി ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam