കൊലപാതക സംഘമെത്തിയത് മൂന്ന് ബൈക്കിൽ, വാക്കേറ്റം, വെട്ടിക്കൊല; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Published : Aug 31, 2020, 12:41 PM ISTUpdated : Aug 31, 2020, 01:16 PM IST
കൊലപാതക സംഘമെത്തിയത് മൂന്ന് ബൈക്കിൽ, വാക്കേറ്റം, വെട്ടിക്കൊല; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Synopsis

സമീപത്തെ ജംഗ്ഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. ഒരാളെ ഓടിച്ച് ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. നാലോളം പേരെ ദൃശ്യങ്ങളിൽ കാണാം. ബെക്കിൽ സംഘം എത്തുന്നതും വാക്കേറ്റമുണ്ടാകുന്നതും വെട്ടിക്കൊലപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. 

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിലെ ഡിവൈഎഫ്ഐ നേതാക്കളുടെ ഇരട്ടക്കൊലപാതകത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. 
കൃത്യം നടന്നിടത്തിന് സമീപത്തെ ജംഗ്ഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. ഒരാളെ ഓടിച്ച് ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. അഞ്ചോളം പേരെ ദൃശ്യങ്ങളിൽ കാണാം. ബെക്കിൽ സംഘം എത്തുന്നതും വാക്കേറ്റമുണ്ടാകുന്നതും വെട്ടിക്കൊലപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മൂന്ന് ബൈക്കിലെത്തിയ സംഘവും കൊല്ലപ്പെട്ടവരുമായി വാക്കേറ്റമുണ്ടാകുന്നു. തുടര്‍ന്ന് സംഘം റോഡിലിറങ്ങി ഒരാളെ ഓടിക്കുന്നതും വളഞ്ഞിട്ട് വെട്ടുന്നതും വ്യക്തമാണ്. കൃത്യം നടന്നിടത്തെ സിസിടിവി ക്യാമറകള്‍ തിരിച്ചുവെച്ച നിലയിലായിരുന്നു. അതിനാൽ ദൃശ്യങ്ങള്‍ ലഭ്യമായിരുന്നില്ല. സമീപത്തെ ജംഗ്ഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതികളിൽ ചിലരെ വ്യക്തമായതായി പൊലീസ് അറിയിച്ചു. 

ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു. മിഥിൽ രാജ് ഡിവൈഎഫ്ഐ തേമ്പാമൂട് യൂണിറ്റ് ജോ. സെക്രട്ടറിയും ഹക്ക് മുഹമ്മദ്- കലിങ്കിൻ മുഖം യൂണിറ്റ് പ്രസിഡൻ്റും പാർട്ടി അംഗവുമാണ്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരം; തീരുമാനമെടുത്തത് എം പി ഗോവിന്ദന്‍ നായരുടെ ബോര്‍ഡ്
ആദ്യ ചർച്ചയിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാതെ ലീഗ്; മണ്ഡലങ്ങൾ വച്ചുമാറും, ചർച്ച തുടങ്ങി യുഡിഎഫ്