വട്ടിയൂര്‍ക്കാവിൽ മത്സരിക്കാനില്ലെന്ന് വേണു രാജാമണി: തീരുമാനം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു

Published : Mar 04, 2021, 04:40 PM IST
വട്ടിയൂര്‍ക്കാവിൽ മത്സരിക്കാനില്ലെന്ന് വേണു രാജാമണി: തീരുമാനം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു

Synopsis

തുടര്‍ന്ന് വേണു രാജാമണി മണ്ഡലത്തിൽ സജീവമായി ഇടപെടുകയും കോണ്‍ഗ്രസ് പരിപാടികളിലെ സ്ഥിരം സാന്നിധ്യമാക്കുകയും ചെയ്തിരുന്നു.  

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിൽ മത്സരിക്കാനില്ലെന്ന് വേണു രാജാമണി. തീരുമാനം അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. മുൻ അംബാസിഡറായ വേണു രാജാമണിയെ വട്ടിയൂര്‍ക്കാവിൽ മത്സരിപ്പിക്കാൻ കോണ്‍ഗ്രസ് നേതൃത്വം നേരത്തെ ആലോചിച്ചിരുന്നു. തുടര്‍ന്ന് വേണു രാജാമണി മണ്ഡലത്തിൽ സജീവമായി ഇടപെടുകയും കോണ്‍ഗ്രസ് പരിപാടികളിലെ സ്ഥിരം സാന്നിധ്യമാക്കുകയും ചെയ്തിരുന്നു.  

ഫോറിൻ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്ന ശശി തരൂര്‍ തിരുവനന്തപുരത്ത് നേടിയ വിജയം മുൻനിര്‍ത്തിയാണ് വേണു രാജാമണിയേയും പാര്‍ട്ടി പരിഗണിച്ചത്. എന്നാൽ വേണുവിനെ മണ്ഡലത്തിൽ മത്സരിപ്പിക്കുന്നതിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവിൽ നിന്നും വേണു പിൻമാറിയതെന്നാണ് അഭ്യൂഹം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; 5 പേർക്ക് പുതുജീവനേകി കൃഷ്ണലാൽ യാത്രയായി, ഹൃദയവുമായി എയർ ആംബുലൻസ് കോട്ടയത്തേക്ക് പുറപ്പെടും
മതം പറഞ്ഞ് ആരും വോട്ട് പിടിക്കില്ല, ബിജെപിയെ തോൽപ്പിക്കുന്ന നയമാണ് സിപിഎമ്മിന്; സർവേകൾ ശരി ആയിരുന്നെങ്കിൽ താൻ വടകര എംപി ആകില്ലായിരുന്നവെന്നും ഷാഫി പറമ്പിൽ