നിതിൻ രാജിൻ്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യ ഹർജിയിൽ ഇന്ന് വിധിപറയും

Published : Apr 23, 2026, 06:16 AM IST
nithin raj death

Synopsis

നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ ഇന്ന് വിധിപറയും. ഡോ. റാം, സംഗീത നമ്പ്യാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.

കണ്ണൂർ: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ ഇന്ന് വിധിപറയും. വകുപ്പ് മേധാവി ഡോ. റാം, സംഗീത നമ്പ്യാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. തലശ്ശേരി സെഷൻസ് കോടതിയാണ് ഹ‍ർജി പരിഗണിക്കുന്നത്. ഇന്നലെ നിതിൻ രാജിന്റെ അച്ഛൻ കേസിൽ കക്ഷി ചേർന്നിരുന്നു. ഇവരുടെ വാദം ഇന്ന് കോടതി കേൾക്കും.

നിതിൻ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച ദിവസം പ്രിൻസിപ്പളിന്റെ മുറിയിൽ വച്ച് നടന്ന ചോദ്യം ചെയ്യലിൽ ഡോക്ടർ റാമും സംഗീതയും ഉണ്ടായിരുന്നില്ല എന്നാണ് ഇരുവരുടെയും അഭിഭാഷകർ കോടതിയെ അറിയിച്ചത്. ലോൺ ആപ്പുമായി ബന്ധപ്പെട്ട ഉണ്ടായ തർക്കമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കോളേജ് മാനേജ്മെന്റും പറയുന്നത്. ജാതീയ അധിക്ഷേപവും മാനസിക പീഡനവും പ്രതികളായ അധ്യാപകരുടെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായി എന്ന വാദമാണ് പ്രോസിക്യൂഷൻ മുന്നോട്ടുവയ്ക്കുന്നത്. അതേസമയം, കുസാറ്റിൽ ആത്മഹത്യ ചെയ്ത എഞ്ചിനീയറിംഗ് വിദ്യാർത്ഥി ധനേഷിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വട്ടിയൂർക്കാവ് പൊലീസ് ആകാശത്തേക്ക് വെടിവെച്ചത് സുഗതനും ചേട്ടനും ആക്രമിച്ചതോടെ, ബിജെപി കൗൺസിലറുടെ അറസ്റ്റിനിടെ നാടകീയ രംഗങ്ങൾ; സിഐക്ക് അടക്കം മർദ്ദനം
ആഭ്യന്തരമന്ത്രിയുടെ നാട്ടിൽ ഡിവൈഎഫ്ഐ മുൻകൂട്ടി അനുമതി വാങ്ങാതെ ലോകകപ്പ് വിളംബര ജാഥ നടത്തി, തടഞ്ഞ് പോലീസ്, നടുറോഡിൽ വൻ തർക്കം