സിദ്ധാർത്ഥന്‍റെ മരണം; വീഴ്ച പരിശോധിക്കാന്‍ നാലംഗ കമ്മീഷനെ നിയോഗിച്ച് വിസി

Published : Mar 05, 2024, 11:49 PM IST
സിദ്ധാർത്ഥന്‍റെ മരണം; വീഴ്ച പരിശോധിക്കാന്‍ നാലംഗ കമ്മീഷനെ നിയോഗിച്ച് വിസി

Synopsis

എം കെ നാരായണൻ, ഡോ.കാന്തനാഥൻ എന്നിവരുടെ വീഴ്ചയാണ് നാലംഗ സംഘം പരിശോധിക്കുക. ഇരുവരേയും ഇന്ന് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. 

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ ഡീൻ, അസി. വാഡൻ എന്നിവരുടെ വീഴ്ച നാലംഗ സംഘം അന്വേഷിക്കും. വിസിയാണ് നാലംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിര്‍ദ്ദേശം. എം കെ നാരായണൻ, ഡോ.കാന്തനാഥൻ എന്നിവരുടെ വീഴ്ചയാണ് നാലംഗ സംഘം പരിശോധിക്കുക. ഇരുവരേയും ഇന്ന് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. 

സിദ്ധാർത്ഥൻ്റെ മരണത്തിൽ ഇരുവർക്കും വീഴ്ച പറ്റിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് കോളേജ് ഡീൻ എം. കെ. നാരായണൻ, അസി. വാർഡൻ ഡോ. കാന്തനാഥൻ എന്നിവ സസ്പെൻ്റ് ചെയ്തത്. വൈസ് ചാൻസലറുടെതായിരുന്നു നടപടി. സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ നടന്ന കാര്യങ്ങളിൽ വീഴ്ച ഉണ്ടായി എന്നായിരുന്നു ഉയര്‍ന്ന വിമർശനം. കാരണം കാണിക്കൽ നോട്ടീസ് കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഇവരുടെ വിശദീകരണം തള്ളി സസ്‌പെൻഡ് ചെയ്യുകയായിരുന്നു. പകരം ചുമതലക്കാരെ ഉടൻ നിയോഗിക്കും. നടപടി വൈകിപ്പോയെന്ന് സിദ്ധാർത്ഥൻ്റെ കുടുംബം പറയുന്നത്. ഇരുവർക്കുമെതിരെ കേസെടുക്കണമെന്നും സിദ്ധാർത്ഥൻ്റെ കുടുംബം ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രതികരിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്; മമ്മൂട്ടി നേരിട്ട് വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചു, 'വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണം'
വഴിയിൽ കിടന്ന തേങ്ങ എടുത്ത് ഗണപതിയ്ക്ക് ഉടച്ച ശേഷം രക്ഷിക്കണേ എന്ന് പറയുന്നത് പോലെ,സൗജന്യയാത്രയെന്ന രാഹുല്‍ ഗ്യാരണ്ടിക്കെതിരെ കെബി ഗണേഷ് കുമാര്‍