
ദില്ലി:സുപ്രീം കോടതിക്കെതിരെ പരോക്ഷ വിമർശനം തുടർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. പാർലമെന്‍റിന് മുകളിൽ ഒരു അധികാര സ്ഥാനവും ഇല്ലെന്നും, ജനങ്ങൾ തെരഞ്ഞെടുക്കുന്നവർക്കാണ് ഭരണഘടന സംരക്ഷിക്കാൻ ഉള്ള അവകാശമെന്നും ധൻകർ ദില്ലയിൽ പറഞ്ഞു. ഭരണഘടന എങ്ങനെയാവണം എന്ന് തീരുമാനിക്കേണ്ടത് പാർലമെന്‍റാണെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു. തന്‍റെ വാക്കുകൾ രാജ്യതാൽപര്യം സംരക്ഷിക്കാനാണെന്നും ധൻകർ ന്യായീകരിച്ചു. ബില്ലുകൾ പാസാക്കുന്നതിന് ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി നടപടിക്കെതിരെ നേരത്തെയും ഉപരാഷ്ട്രപതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിക്കാൻ ജുഡീഷ്യറിക്ക് അധികാരമില്ലെന്ന് ഉപരാഷ്ട്രപതി