'ഭരണത്തിന് ലഭിച്ച അംഗീകാരം, മുന്നോട്ട് പോകാന്‍ കരുത്ത് പകരുന്ന ജനവിധി': മുഖ്യമന്ത്രി

By Web TeamFirst Published Sep 27, 2019, 1:55 PM IST
Highlights

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്‍റെ സുസ്ഥിരവികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുമ്പോട്ടുകൊണ്ടുപോകാൻ കരുത്തുപകരുന്നതാണ് ജനവിധിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: പാലാ ഉപതെര‍ഞ്ഞെടുപ്പില്‍ ചരിത്രവിജയം സ്വന്തമാക്കിയ എല്‍ഡിഎഫിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്‍റെ സുസ്ഥിര വികസന- ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകാന്‍ കരുത്തുപകരുന്ന ജനിവിധിയാണിതെന്ന് പിണറായി പറ‍ഞ്ഞു. വാര്‍ത്താക്കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയും പിണറായി വിജയത്തിലുള്ള സന്തോഷം പങ്കുവെച്ചു. 

'പാലായിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിളക്കമാർന്ന വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി പറയുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്‍റെ സുസ്ഥിരവികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുമ്പോട്ടുകൊണ്ടുപോകാൻ കരുത്തുപകരുന്നതാണ് ജനവിധി. തുടര്‍ന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നുപ്രവര്‍ത്തിക്കും'- മുഖ്യമന്ത്രി കുറിച്ചു. 

ഭരണം വിലയിരുത്തപ്പെടുമെന്നും ഭരണത്തിന്‍റെ വിജയമാണ് പാലായില്‍ സംഭവിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അഞ്ചിടത്ത് കൂടി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന വിജയമാണ് പാലായിലേത്. ലോക്സഭ തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ എല്‍ഡിഎഫിന്‍റെ അടിത്തറ ഇളകി എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി കൂടിയാകുകയാണ് ഈ വിജയം.  

click me!