
മലപ്പുറം : നിലമ്പൂരിൽ 80 വയസുള്ള വയോധികക്ക് മദ്യപന്റെ ക്രൂര മർദനം. നിലമ്പൂർ സിഎച്ച് നഗറിലെ പാട്ടത്തൊടി വീട്ടിൽ ഇന്ദ്രാണി ടീച്ചർക്ക് ആണ് മർദ്ദനമേറ്റത്. സംരക്ഷിക്കാൻ മകൻ ചുമതലപ്പെടുത്തിയ അയൽവാസിയായ ഷാജിയാണ് മദ്യപിച്ചെത്തി ഇന്ദ്രാണിയെ മർദിച്ചത്. നിലമ്പൂർ നഗരസഭ വൈസ് ചെയർ പേഴ്സണും വാർഡ് കൗൺസിലറും സംഭവ സ്ഥലത്ത് എത്തി ഇന്ദ്രാണിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിലമ്പൂർ പൊലീസിലും പരാതിയും നൽകി. മർദ്ദനത്തിന്റെ അയൽവാസികൾ പകർത്തിയ ദൃശ്യം പുറത്ത് വന്നു.
തൃശ്ശൂരിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നാല് പേരെ കാപ്പ ചുമത്തി നാടുകടത്തി
നേരത്തെ ഡാൻസ് ടീച്ചറായിരുന്നു ഇന്ദ്രാണി ടീച്ചർ. ഏക മകൻ ജോലിക്ക് പോകുമ്പോൾ ഷാജിയെ നോൽക്കാൻ ഏൽപ്പിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഇന്ദ്രാണി ടീച്ചറുടെ കരച്ചിൽ കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. തുടർന്ന് ഇവർ അറിയിച്ചതനുസരിച്ച് പൊലീസും ജനപ്രതിനിധികളുമെത്തിയാണ് ഇന്ദ്രാണി ടീച്ചറെ ആശുപത്രിയിലെത്തിച്ചത്. മകൻ ഇവരെ നോക്കുന്നില്ലെന്ന് നഗരസഭാ വൈസ് ചെയർപേഴ്സൺ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam