വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിൽ ചട്ടലംഘനം നടന്നിട്ടില്ല: മുൻ വിസി ധർമ്മരാജ് അടാട്ട്

Published : Jun 08, 2023, 02:32 PM IST
വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിൽ ചട്ടലംഘനം നടന്നിട്ടില്ല: മുൻ വിസി ധർമ്മരാജ് അടാട്ട്

Synopsis

പഴയ കാര്യങ്ങൾ ആയതിനാൽ മുഴുവൻ കാര്യങ്ങൾ ഓർമ്മയിൽ ഇല്ലെന്നും മുൻ വൈസ് ചാൻസലർ വ്യക്തമാക്കി

കൊച്ചി: മഹാരാജാസ് കോളേജ് വ്യാജരേഖ കേസിൽ കുറ്റാരോപിതയായ കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിൽ ചട്ടലംഘനം നടന്നിട്ടില്ലെന്ന് കാലടി സർവകലാശാല മുൻ വിസി ധർമ്മരാജ് അടാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജനറൽ അഡ്മിഷൻ ചട്ടത്തെ പിഎച്ച്ഡി അഡ്മിഷനുമായി ബന്ധപ്പെടുത്തുകയാണ് പലരും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

എച്ച് ഡി അഡ്മിഷൻ നടത്തുന്നത് പ്രോ വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള സംഘമാണ്. 5 പേർക്ക് കൂടി അഡ്മിഷൻ നൽകിയപ്പോൾ അതിൽ എസ് സി - എസ് ടി കുട്ടികൾ ഉണ്ടായിരുന്നില്ലെന്നാണ് ഓർമ്മ. സർവകലാശാല നിർദ്ദേശിക്കാതെ എസ് സി - എസ് ടി സെല്ലിന് അന്വേഷിക്കാനോ റിപ്പോർട്ട് സമർപ്പിക്കാനോ കഴിയില്ല. എസ് സി - എസ് ടി സെല്ലിന്റെ റിപ്പോർട്ടിന് പ്രസക്തിയില്ലെന്നും ധർമ്മരാജ് അടാട്ട് പറഞ്ഞു.

പഴയ കാര്യങ്ങൾ ആയതിനാൽ മുഴുവൻ കാര്യങ്ങൾ ഓർമ്മയിൽ ഇല്ലെന്നും മുൻ വൈസ് ചാൻസലർ വ്യക്തമാക്കി. പിന്നാലെ പി എച്ച് ഡി അഡ്മിഷനിൽ എസ് സി - എസ് ടി പ്രാതിനിധ്യം ഉറപ്പിക്കണമെന്ന് ചട്ടമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം
വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്