ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലെ കണക്കിൽ പെടാത്ത പണം; അന്വേഷണം വേണമെന്ന് വിജിലൻസ്

Web Desk   | Asianet News
Published : Nov 25, 2020, 01:21 PM ISTUpdated : Nov 25, 2020, 02:51 PM IST
ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലെ കണക്കിൽ പെടാത്ത പണം; അന്വേഷണം വേണമെന്ന് വിജിലൻസ്

Synopsis

ഇത് പാലാരിവട്ടം പാലം പണിക്ക് ഒത്താശ ചെയ്തതിനുള്ള പ്രതിഫലമാണ് എന്നാണ് വിജിലൻസിന്റെ വാദം.  

തൊടുപുഴ: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ വന്ന കണക്കിൽ പെടാത്ത 10 കോടി രൂപയെക്കുറിച്ചു അന്വേഷണം വേണമെന്ന് വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടു. ഇത് പാലാരിവട്ടം പാലം പണിക്ക് ഒത്താശ ചെയ്തതിനുള്ള പ്രതിഫലമാണ് എന്നാണ് വിജിലൻസിന്റെ വാദം.

ഈ തുകയ്ക്ക് പിഴ അടച്ചപ്പോൾ ആദായ നികുതി വകുപ്പ് അന്വേഷണത്തിൽ നിന്ന് പിന്മാറി. ഇഡി അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ട്. ഈ പണമിടപാടിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് പങ്കുള്ളതായി സംശയം ഉണ്ട്. ഇത് അന്വേഷിക്കണമെന്നും  വിജിലൻസ് കോടതിയിൽ പറഞ്ഞു. അതേസമയം, സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് പ്രതിഭാഗം വാദിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയത് കോൺഗ്രസോ സിപിഎമ്മോ? സമാജ്‌വാദി പാർട്ടി വരെ ജയിച്ച സീറ്റുകളുടെ എണ്ണം ഇങ്ങനെ
കിഴക്കമ്പലത്തെ അട്ടിമറി; ട്വന്‍റി20 പഞ്ചായത്ത് പ്രസിഡന്‍റിനെ വീഴ്ത്തി ഷിബി ടീച്ചർ