കെ എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു; നടപടി അനധികൃത സ്വത്ത് സമ്പാദന കേസിൽ

By Web TeamFirst Published Jul 7, 2021, 10:27 AM IST
Highlights

കോഴിക്കോട് വിജിലൻസ് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ചോദ്യം ചെയ്യൽ. 

കോഴിക്കോട്: മുസ്ലീം ലീ​ഗ് നേതാവും  മുൻ എം എൽഎയും ആയ കെ എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലൻസ് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ചോദ്യം ചെയ്യൽ. 

വിജിലൻസ് നിർദ്ദേശത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് കെ എം ഷാജിയുടെ വീട് അളന്നിരുന്നു. ഇതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് ഷാജിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. കഴിഞ്ഞ തവണ ചോദ്യം ചെയ്യലിൽ ഷാജിയുടെ വീട്ടിൽ നിന്ന് ലഭിച്ച പണമിടപാടുമായി ബന്ധപ്പെട്ട ചില കൗണ്ടർഫോയിലുകളിലും പൊരുത്തക്കേട് ഉണ്ട് എന്നാണ് വിവരം. ഇക്കാര്യവും അന്വേഷിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

click me!