ഓപ്പറേഷൻ സുതാര്യത: സംസ്ഥാനത്തെ തെരഞ്ഞെടുത്ത വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ റെയ്‌ഡ്

Published : Feb 20, 2024, 12:59 PM ISTUpdated : Feb 20, 2024, 01:23 PM IST
ഓപ്പറേഷൻ സുതാര്യത: സംസ്ഥാനത്തെ തെരഞ്ഞെടുത്ത വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ റെയ്‌ഡ്

Synopsis

അഴിമതി തടയുന്നതിന്റെ ഭാഗമായാണ് ഇ-ഡിസ്ട്രിക്ട് പദ്ധതി നടപ്പാക്കിയത്. എന്നാൽ ഈ പദ്ധതി വേണ്ട വിധത്തിൽ നടപ്പാക്കുന്നില്ലെന്നാണ് ആരോപണം

തിരുവനന്തപുരം: സംസ്ഥാനത്ത് വില്ലേജ് ഓഫീസുകളിൽ വിജിലൻസ് വിഭാഗം പരിശോധന നടത്തുന്നു. ഇ-ഡിസ്ട്രിക്ട് എന്ന ഓൺലൈൻ പോർട്ടൽ സംവിധാനം ഉപയോഗിക്കപ്പെടുന്നില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഓപ്പറേഷൻ സുതാര്യത എന്ന് പേരിട്ടിരിക്കുന്ന മിന്നൽ പരിശോധന സംസ്ഥാനത്തെ തെരഞ്ഞെടുത്ത വില്ലേജ് ഓഫീസുകളിലാണ് നടത്തുന്നതെന്നാണ് വിശദീകരണം. 88 വില്ലേജ് ഓഫിസുകളിലാണ് പരിശോധന

അഴിമതി തടയുന്നതിന്റെ ഭാഗമായാണ് ഇ-ഡിസ്ട്രിക്ട് പദ്ധതി നടപ്പാക്കിയത്. വില്ലേജ് ഓഫീസുകളിൽ നേരിട്ട് പോകാതെ തന്നെ പൊതുജനങ്ങൾക്ക് സർട്ടിഫിക്കറ്റുകൾക്കും രേഖകൾക്കും വേണ്ടിയുള്ള അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭിക്കുന്നതിനുമാണ് ഈ സംവിധാനം. എന്നാൽ സംവിധാനം വേണ്ട വിധത്തിൽ ഉപയോഗിക്കപ്പെടുന്നില്ല എന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വ്യാപക മിന്നൽ പരിശോധന നടത്തുന്നത്. സംസ്ഥാനത്ത് പല വില്ലേജ് ഓഫീസുകളിലും ഇപ്രകാരം വിവിധ അപേക്ഷകൾ അണ്ടർ റീ-വെരിഫിക്കേഷൻ/ അണ്ടർ എക്സ്ട്രാ വെരിഫിക്കേഷൻ/ റിട്ടേൺഡ് എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി നടപടികൾ സ്വീകരിക്കാതെ മാറ്റിവെച്ചിട്ടുണ്ട്. 

തിരുവനന്തപുരം ജില്ലയിൽ 13 വില്ലേജ് ഓഫീസുകളിലും, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ എന്നീ വില്ലേജ് ഓഫീസുകളിൽ 7 വീതവും ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ 6 വീതം വില്ലേജ് ഓഫീസുകളിലും പത്തനംതിട്ട ജില്ലയിലെ 5 വില്ലേജ് ഓഫീസിലും ആലപ്പുഴ, വയനാട് ജില്ലകളിൽ 4 വീതം വില്ലേജ് ഓഫീസുകളിലും കാസർകോട് ജില്ലയിൽ 3 എന്നിങ്ങനെ ആകെ തിരഞ്ഞെടുത്ത 88 വില്ലേജ് ഓഫീസുകളിലാണ് ഒരേസമയം മിന്നൽ പരിശോധന നടത്തുന്നത്.

വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാറാണ് പരിശോധനക്ക് ഉത്തരവിട്ടത്. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ അഭ്യർത്ഥിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആകാംക്ഷയിൽ രാഷ്ട്രീയ കേരളം! ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തപ്പോൾ വിജയം ആർക്ക്? വോട്ടെണ്ണൽ എട്ടിന് ആരംഭിക്കും
ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല