കെഎസ്എഫ്ഇയിലെ വിവാദ റെയ്‍ഡ്; നടപടിക്ക് ശുപാര്‍ശ ചെയ്ത് വിജിലന്‍സ്, കേസില്ല

By Web TeamFirst Published Aug 9, 2021, 9:17 AM IST
Highlights

റെയ്ഡ് നടന്ന് എട്ടുമാസത്തിന് ശേഷമാണ് വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 
 

തിരുവനന്തപുരം: കെഎസ്എഫ്ഇ ചിട്ടികളിൽ ക്രമക്കേട് നടത്തിയ മാനേജർമാർക്ക് എതിരെ നടപടിക്ക് വിജിലൻസ് ശുപാർശ. മാനേജർമാർക്ക് എതിരെ വകുപ്പ് തല നടപടിക്കാണ് ശുപാർശ ചെയ്തിരിക്കുന്നത്. കേസെടുത്ത് അന്വേഷണം നടത്തണമെന്ന് വിജിലൻസ് ശുപാർശ ചെയ്യുന്നില്ല. ഓപ്പറേഷൻ ബചത്ത് എന്ന പേരില്‍ എട്ടുമാസം മുമ്പാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. 

വിജിലൻസ് നടത്തിയ പരിശോധനയിൽ 35 ബ്രാഞ്ചുകളിൽ ചിട്ടി നടത്തിപ്പിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ധനവകുപ്പും വിജിലൻസും തമ്മിലുള്ള ഏറ്റമുട്ടലിനിടയാക്കിയ പരിശോധനയിൽ തുടർനടപടികള്‍ വിജിലൻസ് മരവിപ്പിച്ചിരുന്നു. ചിട്ടിയിലെ ക്രമക്കേടുകള്‍ തടയാനുള്ള ശുപാ‍ർശകളും വിജിലൻസ് സമപ്പിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!