
കോഴിക്കോട്: കെ എം ഷാജിയുടെ കണ്ണൂരെയും കോഴിക്കോട്ടെയും വീടുകൾ പരിശോധിച്ച് മൂല്യം തിട്ടപ്പെടുത്തുന്നതിനായി വിജിലൻസ് പിഡബ്ല്യുഡിക്ക് അപേക്ഷ നൽകി. അന്വേഷണോദ്യോഗസ്ഥൻ വിജിലൻസ് ഡിവൈഎസ്പി ജോണ്‍സണാണ് അപേക്ഷ നൽകിയത്. രണ്ട് വീടുകളിലെയും ഉരുപ്പടികളുടെ മൂല്യം നിർണയിക്കാൻ സർക്കാരിന് കീഴിലെ വിദഗ്ദനെയും സമീപിക്കും.
അതിനിടെ ഷാജിയുടെ രണ്ട് വീടുകളിലെയും റെയ്ഡിൽ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയ വസ്തുക്കൾ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ വിജിലന്‍സ് അപേക്ഷ നൽകി. വിട്ടു കിട്ടിയതിന് ശേഷം രേഖകളുടെ അടിസ്ഥാനത്തിൽ ഷാജിയെയും ഭാര്യയെയും വീണ്ടും ചോദ്യം ചെയ്യാനാണ് വിജിലൻസ് തീരുമാനം. രേഖകളിൽ പലതും ഷാജിയുടെ ഭാര്യയുടെ കൂടി പേരിൽ ആയതിനാലാണ് അവരെയും ചോദ്യം ചെയ്യുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam