
കൊച്ചി : സംസ്ഥാനത്തെ ലഹരി മാഫിയയെ ഉന്മൂലനം ചെയ്യുന്നതിനായി പോലീസും എക്സൈസും വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളുമായി ചേർന്ന് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് യുടെ പൂർണ പിന്തുണ. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചെന്നൈയിലെത്തി വിജയുമായി കൂടിക്കാഴ്ച നടത്തി. ഓപ്പറേഷൻ തൂഫാന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച വിജയ്, ലഹരി വിരുദ്ധ ബോധവത്കരണത്തിനായി കൊച്ചിയിലേക്ക് എത്തുമെന്ന് അറിയിച്ചു. കേരള പോലീസിനൊപ്പം തമിഴ്നാട് പോലീസും ലഹരി വിരുദ്ധ പദ്ധതികൾക്ക് സഹകരിക്കാനും രമേശ് ചെന്നിത്തലയും വിജയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam