
കൊച്ചി: ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം നടന്നതായി പരാതി. ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശ്ശൂർ സ്വദേശികൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും, അശ്ലീലം പറയുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. റെയിൽവേ ഗാർഡിനോട് പരാതിപ്പെട്ടിട്ടും പൊലീസിനെ അറിയിച്ചില്ലെന്നും പിതാവ് ആരോപിച്ചു.
സംഭവത്തിൽ തൃശ്ശൂർ റെയ്ൽവേ പോലീസ് പോക്സോ പ്രകാരം കേസ് എടുത്തു. 50 വയസ്സിനു മുകളിൽ പ്രായമുള്ള ആറോളം ആളുകളാണ് അതിക്രമം കാട്ടിയതെന്നാണ് വിവരം. അക്രമികളെ തടയാൻ ശ്രമിച്ച മലപ്പുറം സ്വദേശി ഫാസിലിനും മർദ്ദനമേറ്റുിട്ടുണ്ട്. അതിക്രമം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കോട്ടയം: ഭാര്യയെയും പെൺകുട്ടികളെയും പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചെന്ന കേസിൽ കേസിൽ കട്ടപ്പന സ്വദേശി വിജേന്ദ്രനെ (45) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ ആറുമണിക്കാണ് ഇയാൾ ഭാര്യയെയും മക്കളെയും കൊല്ലാൻ ശ്രമിച്ചത്. ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്താണു സംഭവം. വിജേന്ദ്രന്റെ ഭാര്യ ലക്ഷ്മിയും (40) പതിനഞ്ചും പതിമൂന്നും വയസ്സുള്ള പെൺമക്കളുമാണ് രക്ഷപ്പെട്ടത്. ഭാര്യയും പെൺമക്കളും വിജേന്ദ്രനോട് പിണങ്ങി കോലേട്ടമ്പലത്ത് വാടകയ്ക്ക് താമസിക്കുകയാണ്.
കഴിഞ്ഞ ദിവസം സൗഹൃദം നടിച്ചെത്തിയ വിജേന്ദ്രൻ എല്ലാവർക്കും നേരെ പെട്രോൾ ഒഴിക്കുകയായിരുന്നു.. അപകടം മനസ്സിലാക്കിയ മൂവരും അടുക്കളവഴി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അഞ്ച് ലീറ്ററിന്റെ കന്നാസിലാണ് ഇയാൾ പെട്രോൾ കൊണ്ടുവന്നതെന്നും അവസരോചിതമായി ഇവർ പെരുമാറിയതിനാൽ വലിയ അപകടം ഒഴിവായിയെന്നും പൊലീസ് പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam