'തനിക്കെതിരായ വാറണ്ട് റദ്ദാക്കണം'; നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ ലാല്‍ ഹൈക്കോടതിയില്‍

Published : Jan 22, 2021, 04:36 PM ISTUpdated : Jan 22, 2021, 06:33 PM IST
'തനിക്കെതിരായ വാറണ്ട് റദ്ദാക്കണം'; നടിയെ ആക്രമിച്ച കേസിലെ  മാപ്പുസാക്ഷി വിപിന്‍ ലാല്‍ ഹൈക്കോടതിയില്‍

Synopsis

ജാമ്യം ലഭിക്കാതെ ജയിൽ മോചിതനായ വിപിന്‍ ലാലിനെ ഇന്നലെ ഹാജരാക്കാൻ കോടതി നിർദേശം നൽകിയിരുന്നു. എന്നാല്‍ ഇയാളെ അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ശനിയാഴ്‍ച വിപിനെ  ഹാജരാക്കാൻ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.   

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിയായ വിപിൻലാൽ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ കൊച്ചിയിലെ വിചാരണ കോടതി പുറപ്പെടുവിച്ച വാറണ്ട് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയിരിക്കുന്നത്. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും.  

വിയ്യൂർ ജയിലിൽ കഴിയവേ ജാമ്യം ലഭിക്കാതെ വിപിൻലാൽ ജയിൽ മോചിതനായെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ഇന്നലെ വിപിൻലാലിനെ ഹാജരാക്കാൻ കോടതി അന്വേഷണ സംഘത്തോട് നിർദ്ദേശിച്ചു. കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്നാണ് നാളെ ഹാജരാക്കാൻ വാറണ്ട് പുറപ്പെടുവിച്ചത്.  ഇതോടൊപ്പം കേസിന്‍റെ വിചാരണ പുനരാരംഭിച്ചു. കാവ്യ മാധവന്‍റെ സഹോദരൻ മിഥുൻ, മിഥുന്‍റെ ഭാര്യ എന്നിവരുടെ വിസ്താരം പൂർത്തിയായി.

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്