അടൂരിൽ ഡോക്ടർക്ക് നേരെ തെറി വിളിയും ഭീഷണിയും :  പറക്കോട് സ്വദേശി വിഷ്ണു വിജയൻ പിടിയിൽ,കാപ്പ ചുമത്തി

Published : Dec 12, 2022, 11:42 AM IST
അടൂരിൽ ഡോക്ടർക്ക് നേരെ തെറി വിളിയും ഭീഷണിയും :  പറക്കോട് സ്വദേശി വിഷ്ണു വിജയൻ പിടിയിൽ,കാപ്പ ചുമത്തി

Synopsis

ഇതിനിടയിൽ പ്രശ്നത്തിൽ ഇടപെട്ട ആളുടെ കണ്ണിൽ വിഷ്ണു മുളക് പൊടി സ്പ്രേ ചെയ്തു. വിഷ്ണു നിരവധി കേസുകളിൽപെട്ടയാൾ ആണ്


പത്തനംതിട്ട :  പത്തനംതിട്ടയിൽ ഡോക്ടർക്ക് നേരെ തെറി വിളിയും ഭീഷണിയും . അടൂർ പറക്കോട് മെഡിക്കൽ സെൻറർ ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിയാണ് തെറി വിളിച്ചത്. ഡോക്ടറെ തെറിവിളിച്ച പറക്കോട് സ്വദേശി വിഷ്ണു വിജയനെ പോലീസ് അറസ്റ്റു ചെയ്തു

 

വിഷ്ണു ഡോക്ടറോട് ആദ്യം തട്ടിക്കയറി. കിടത്തി ചികിൽസ വേണമെന്ന് ആവശ്യപ്പെട്ടു. കിടത്തി ചികിൽസ ആശുപത്രിയിൽ ഇല്ലെന്ന് പറഞ്ഞതോടെ തട്ടിക്കയറി. പിന്നീട് ഡോക്ടറെ തെറിവിളിച്ചു.

ഇതിനിടയിൽ പ്രശ്നത്തിൽ ഇടപെട്ട ആളുടെ കണ്ണിൽ വിഷ്ണു മുളക് പൊടി സ്പ്രേ ചെയ്തു. വിഷ്ണു നിരവധി കേസുകളിൽപെട്ടയാൾ ആണ്. ഇയാൾക്കെതിരെ കാപ്പാ നിയമം ചുമത്തി.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ