'ഒരു ലോ‍ഡ് മണ്ണ് കടത്താന്‍ അഞ്ഞൂറ് പോര'; കണക്കുപറഞ്ഞ് ഗ്രേഡ് എസ് ഐ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്

Published : Jan 02, 2023, 12:22 PM ISTUpdated : Jan 02, 2023, 03:23 PM IST
'ഒരു ലോ‍ഡ് മണ്ണ് കടത്താന്‍ അഞ്ഞൂറ് പോര'; കണക്കുപറഞ്ഞ് ഗ്രേഡ് എസ് ഐ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്

Synopsis

എറണാകുളം അയ്യമ്പുഴയിലെ ഗ്രേഡ് എസ് ഐ ബൈജുക്കുട്ടൻ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് എറണാകുളം റൂറൽ എസ് പി

എറണാകുളം:എറണാകുളം അയ്യമ്പുഴയില്‍ അനധികൃതമായി മണ്ണുകടത്തുന്ന ലോറികളിൽ നിന്ന് ഗ്രേഡ് എസ് ഐ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ലോഡിന് കണക്കുപറഞ്ഞ് പണം വാങ്ങുന്ന ദൃശ്യങ്ങൾ എറണാകുളം റൂറൽ പൊലീസ് പരിശോധിക്കുകയാണ്. ഉദ്യോഗസ്ഥനെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് എറണാകുളം റൂറൽ എസ് പി അറിയിച്ചു.

എറണാകുളം അയ്യമ്പുഴയിലെ  ഗ്രേഡ് എസ് ഐയായ ബൈജുക്കുട്ടൻ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണിത്. സ്റ്റേഷനിലെ കൺട്രോൾ റൂം വാഹനത്തിൽ പെട്രോളിങ്ങിന് ഇറങ്ങിയപ്പോഴാണ് കണക്കുപറഞ്ഞ് പിരിക്കുന്നത്. നിരവധി ക്വാറികളും മണ്ണെടുപ്പ് കേന്ദ്രങ്ങളുമുളള മേഖലയാണ് അയ്യമ്പുഴ. മണ്ണുകടത്തിന് ലോറിക്കാർ കൊടുത്ത പണം കുറഞ്ഞുപോയെന്നാണ് എസ് ഐയുടെ പരാതി.ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ എറണാകുളം റൂറൽ എസ് പി അന്വേഷണം പ്രഖ്യാപിച്ചു. എപ്പോഴത്തെ ദൃശ്യങ്ങളാണിത്, ആരാണ് ചിത്രീകരിച്ചത് എന്നിവയാണ് പരിശോധിക്കുന്നത്. ഈ ഉദ്യോഗസ്ഥൻ അയ്യമ്പുഴ സ്റ്റേഷനിൽ തന്നെയുണ്ടെങ്കിലും കഴിഞ്ഞ ഓഗസ്റ്റിനുശേഷം പെട്രോളിങ് ഡ്യൂട്ടിക്ക് അധികം പോയിട്ടില്ല.സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് കിട്ടിയാലുടൻ എസ് ഐയെ സസ്പെൻഡ് ചെയ്യുമെന്നാണ് വിവരം.

PREV
Read more Articles on
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ