വിഴിഞ്ഞം: 'അടുത്ത വര്‍ഷവും പണി തീരില്ലെന്ന അദാനിയുടെ ആശങ്ക നിലവിലെ സാഹചര്യത്തിൽ മുഖവിലക്ക് എടുക്കേണ്ടി വരും'

Published : Oct 08, 2022, 12:49 PM IST
വിഴിഞ്ഞം: 'അടുത്ത വര്‍ഷവും പണി തീരില്ലെന്ന അദാനിയുടെ ആശങ്ക  നിലവിലെ സാഹചര്യത്തിൽ മുഖവിലക്ക് എടുക്കേണ്ടി വരും'

Synopsis

സമരം നീണ്ടു പോകുമ്പോൾ അസംസ്‌കൃത വസ്തുക്കൾ എത്താൻ തടസങ്ങൾ നേരിടുന്നു .എന്ത് വിട്ട് വീഴ്ചകൾ ചെയ്തും വിഴിഞ്ഞം പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍  

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം കാരണം ഇതുവരെ നഷ്ടം 100 കോടിയെന്ന് അദാനി ഗ്രൂപ്പ്. സമരം തുടർന്നാൽ അടുത്ത വർഷവും തുറമുണ നിർമാണം തീരില്ലെന്ന് അദാനി ഗ്രൂപ്പ് സർക്കാറിനെ അറിയിച്ചു.എന്ത് വിട്ട് വീഴ്ചകൾ ചെയ്തും വിഴിഞ്ഞം പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുമെന്ന്  മന്ത്രി അഹമ്മദ് ദേവർ കോവിൽ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.സമരസമിതിയുമായും കമ്പനിയുമായും ചർച്ചകൾ നടത്തും.സംസ്ഥാന താല്പര്യം സംരക്ഷിച്ചു മുന്നോട്ടു പോകും.സമരം നീണ്ടു പോകുമ്പോൾ അസംസ്‌കൃത വസ്തുക്കൾ എത്താൻ തടസങ്ങൾ നേരിടുന്നു .കാലതാമാസം വരും എന്ന കമ്പനി വാദം നിലവിലെ സാഹചര്യത്തിൽ മുഖവിലക്ക് എടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരം 53 ദിവസം പിന്നിടുകയാണ്.സമരം തുടങ്ങിയത് മുതൽ പണി നിലച്ചു.സമരം തുടങ്ങിയ ആഗസ്റ്റ് 16 മുതൽ ഇതുവരെ നഷ്ടം 100 കോടിയെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നത്.സാധാരണ മൺസൂൺ കാലത്ത് നിർമാണത്തിനായി കൊണ്ടുവരുന്ന ബാർജുകളും ടഗ്ഗുകളും തിരിച്ചയക്കുകയാണ് പതിവ്. എന്നാൽ പണി എത്രയും വേഗം പൂർത്തിയാക്കണം.എന്ന ലക്ഷ്യത്തോടെ ഇത്തവണ കൊല്ലം, തിരുവനന്തപുരം തീരങ്ങളിലായി ബാർജുകളും ടഗ്ഗുകളും നിലനിർത്തി.ഈ ഇനത്തിൽ മാത്രം നഷ്ടം 59 കോടി.തൊഴിലാളികളുടെ ചെലവ്, നിർമാണസാമഗ്രികൾ തകർന്നത്തുടങ്ങി മറ്റ് നഷ്ടങ്ങൾ വേറെ.സമരം മൂലം കല്ലിടനാകുന്നില്ല. സ്വപ്ന പദ്ധതി കരാർ പ്രകാരം തീരേണ്ടത് 2019 ഡിസംബർ മൂന്നിന് .പല കാരണം കൊണ്ട് ഇത് നീണ്ട് നീണ്ട് പോയി . ഒടുവിൽ അടുത്ത വർഷം മെയ്യിൽ ആദ്യ ഘട്ടം തീർക്കണമെന്നായിരുന്നു ധാരണ.രണ്ട് മാസത്തോളം നിർമാണം നിലച്ചതോടെ ഇതും നടക്കില്ലെന്ന സൂചനയാണ് അദാനി ഗ്രൂപ്പ് അറിയിക്കുന്നത്.

സര്‍ക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ഈ നഷ്ടകണക്ക്. അദാനി ഗ്രൂപ്പിന് സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ അവര്‍ സര്‍ക്കാരിന് നഷ്ടപരിഹാരം നൽകേണ്ടതായിട്ടുണ്ട്. ഇതേപോലെ അദാനി ഗ്രൂപ്പിന് നിര്‍മ്മാണം നടത്താൻ വേണ്ട സാഹചര്യം ഒരുക്കി നൽകിയില്ലെങ്കിൽ സര്‍ക്കാര്‍ തിരിച്ചും നഷ്ടപരിഹാരം നൽകണം എന്നാണ് കരാര്‍ വ്യവസ്ഥ. 

 

PREV
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും