
തിരുവനന്തപുരം: കൈയ്യിലിട്ടിരുന്ന സ്റ്റീൽ മോതിരം കുടുങ്ങി വേദനയിൽ പുളഞ്ഞ യുവാവിന് ആശ്വാസമായി വിഴിഞ്ഞം ഫയർ ഫോഴ്സ്. മോതിരം വിരലിൽ കുടുങ്ങി വേദനയോടെയെത്തിയ വിഴിഞ്ഞം സ്വദേശി സനുവിന്‍റെ വിരലിൽ നിന്നും മോതിരം മുറിച്ചു മാറ്റിയാണ് ഫയർഫോഴ്സ് ആശ്വാസം പകർന്നത്. വൈകിട്ടോടെ വലതു കയ്യിലെ മോതിര വിരലിൽ കുടുങ്ങിയ മോതിരം ഊരിയെടുക്കാൻ കഴിയാതെ നീര് വന്നു വീർക്കുകയായിരുന്നു. കൈവിരൽ വീർത്ത് നേരിയ മുറിവുണ്ടായതോടെ യുവാവ് മോതിരം ഊരാൻ പടിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. പിന്നാലെ വിഴിഞ്ഞം ഫയർ സ്റ്റേഷനിൽ എത്തി സഹായം അഭ്യർഥിക്കുകയായിരുന്നു. ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ സന്തോഷിന്‍റെ നേതൃത്വത്തിൽ കട്ടർ ഉപയോഗിച്ച് സുരക്ഷിതമായി മോതിരം മുറിച്ചു മാറ്റുകയായിരുന്നു. നേരത്തെയും മോതിരം കുടുങ്ങിയെത്തുന്നവർക്ക് ഫയർഫോഴ്സ് രക്ഷകരായിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam