വിഴിഞ്ഞത്ത് സമരം കടുക്കും, നാളെ കടലിലും ഉപരോധം; മന്ത്രിസഭാ ഉപസമിതി യോഗം നാളെ

Published : Aug 21, 2022, 12:47 PM ISTUpdated : Aug 21, 2022, 12:48 PM IST
വിഴിഞ്ഞത്ത് സമരം കടുക്കും, നാളെ കടലിലും ഉപരോധം; മന്ത്രിസഭാ ഉപസമിതി യോഗം നാളെ

Synopsis

പൂന്തുറ ഇടവകയുടെ നേതൃത്തിൽ കടൽ മാർഗം നാളെ തുറമുഖം വളയും. ചെറിയതുറ, സെന്റ്സേവ്യഴ്സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിൽ മുല്ലൂരിലെ തുറമുഖ കവാടവും ഉപരോധിക്കും. 

തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധ സമരം നാളെ മുതൽ കടുക്കും. കടൽ മാർഗവും  നാളെ വിഴിഞ്ഞം തുറമുഖം ഉപരോധിക്കാനാണ് സമര സമിതിയുടെ തീരുമാനം. പൂന്തുറ ഇടവകയുടെ നേതൃത്തിലാണ് കടൽ മാർഗം നാളെ തുറമുഖം വളയുക. ചെറിയതുറ, സെന്റ്സേവ്യഴ്സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിൽ മുല്ലൂരിലെ തുറമുഖ കവാടവും ഉപരോധിക്കും. ഇതിനിടെ, സമരക്കാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മന്ത്രിസഭാ ഉപസമിതിനാളെ യോഗം ചേരും. പുനരധിവാസത്തിനായി കൂടുതൽ ഭൂമി കണ്ടെത്തുന്നതും ക്യാമ്പുകളിലുള്ളവരെ വാടക വീടുകളിലേക്ക് മാറ്റുന്നതും അടക്കമുള്ള കാര്യങ്ങൾ നടപ്പാക്കുന്നത് ഉപസമിതി ചർച്ച ചെയ്യും.

ആറാം ദിവസമായ ഇന്നും വിഴിഞ്ഞത്തെ സമര മുഖം സജീവമാണ്. മതാധ്യാപകരുടെ നേതൃത്വത്തിൽ സമരവേദിയിൽ പ്രാർത്ഥനാ ദിനം ആചരിച്ചാണ് സമരം. തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ എല്ലാ മതബോധന കേന്ദ്രങ്ങളിലെയും അധ്യാപകരുടെ നേതൃത്വത്തിലാണ് ഇന്ന് സമരവേദിയിൽ പ്രാർത്ഥനാദിനം ആചരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസവും ബാരിക്കേഡുകൾ തകർത്ത് സമരക്കാർ പദ്ധതി പ്രദേശത്തിനകത്തേക്ക് കയറി കൊടി നാട്ടിയിരുന്നു. 

നേരത്തെ ഫിഷറീസ് മന്ത്രിയുമായി ലത്തീൻ അതിരൂപത പ്രതിനിധികൾ നടത്തിയ ചർച്ചയിൽ അഞ്ച് ആവശ്യങ്ങളിൽ സമവായത്തിലെത്തിയിരുന്നു. മന്ത്രിതല ചർച്ചയിൽ തൃപ്തിയുണ്ടെങ്കിലും മുഖ്യമന്ത്രിയുമായുള്ള ചർച്ച നടക്കും വരെ സമരം തുടരാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. 
തുറമുഖ നിർമാണം നിർത്തിവച്ച് പഠനം നടത്തുക, സബ്‍സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക എന്നീ ആവശ്യങ്ങളിലാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്താനാണ് സമര സമിതി ഒരുങ്ങുന്നത്. 
 

PREV
click me!

Recommended Stories

ദിലീപ് നല്ല നടനാണ്, അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും വെള്ളാപ്പള്ളി; 'നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല'
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു