
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ ചരക്കുഗതാഗത നീക്കത്തിന്റെ പ്രധാന കേന്ദ്രമായി കേരളം മാറുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഗേറ്റ് കോംപ്ലക്‌സിന്റെയും സെക്യൂരിറ്റി ബില്‍ഡിംഗിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഡച്ച് പടയോട്ടത്തെ പ്രതിരോധിച്ച സമര ചരിത്രപാരമ്പര്യം തിരുവിതാംകൂര്‍ രാജവംശത്തിന് അവകാശപ്പെട്ടതാണ്. ഡച്ചുകാരെ തോല്‍പ്പിക്കുന്നതില്‍ വിഴിഞ്ഞത്തിനും കുളച്ചല്‍ അടക്കമുള്ള പ്രദേശങ്ങള്‍ക്കും നിര്‍ണ്ണായകമായ സ്വാധീനമുണ്ടായിരുന്നു. പരമ്പരാഗതമായി നാവിക സേന മുന്നേറ്റത്തിന്റെ കഥയാണ് വിഴിഞ്ഞത്തിന് പറയാനുള്ളത്. ഇവിടെ ഇപ്പോള്‍ വികസിപ്പിക്കുന്ന രാജ്യന്തര നിലവാരത്തിലുള്ള തുറമുഖം നാടിന്റെ പതിറ്റാണ്ടുകളായിട്ടുള്ള സ്വപ്നമാണ്. സംസ്ഥാന തുറമുഖ വകുപ്പ് കൃത്യമായ ആസൂത്രണത്തോടെ പ്രവര്‍ത്തിക്കുന്നതിനാലാണ് ഈ സ്വപ്നം നമുക്ക് യാഥാര്‍ത്ഥ്യത്തിലേക്ക് അടുപ്പിക്കുവാന്‍ സാധിക്കുന്നതെന്നും ബാലഗാേപാൽ പറഞ്ഞു.
പിണറായി സര്‍ക്കാര്‍ സാമൂഹിക സുരക്ഷയോടൊപ്പം പശ്ചാത്തല വികസനത്തിന് നല്‍കുന്ന ഊന്നലിന്റെ നിദര്‍ശനമാണ് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ പുരോഗതി എന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖ കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഡോ.അദീല അഹമ്മദ്, അദാനി പോര്‍ട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ രാജേഷ് ഝാ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Read Also: തൃശ്ശൂരിലെ ബസ് ജീവനക്കാരന്റെ മുങ്ങിമരണം കൊലപാതകം; വർഷങ്ങൾക്കുശേഷം സുഹൃത്ത് പിടിയിലായതിങ്ങനെ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam