'വിഴിഞ്ഞം സമരം ശക്തമാക്കും, പദ്ധതി നിർത്തിവെച്ച് മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി പഠനം നടത്തണം': സമരസമിതി

Published : Aug 31, 2022, 11:51 AM ISTUpdated : Aug 31, 2022, 11:59 AM IST
'വിഴിഞ്ഞം  സമരം ശക്തമാക്കും, പദ്ധതി നിർത്തിവെച്ച് മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി പഠനം നടത്തണം': സമരസമിതി

Synopsis

മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവന സ്വീകാര്യമല്ലെന്നും. മുഖ്യമന്ത്രി തീരദേശവാസികളെ പുച്ഛിക്കുന്നുവെന്നും ലത്തീന്‍ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ എ പെരേര.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവക്കില്ലെന്നും, തീരശോഷണം സംബന്ധിച്ച ആശങ്ക പഠിക്കാന്‍  വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമരസമിതി തള്ളി. മുഖ്യമന്ത്രി തീരദേശവാസികളെ പുച്ഛിക്കുന്നു. സമരം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകും. വിദഗ്ധ സമിതിയെകൊണ്ട് അന്വേഷിപ്പിക്കണം എന്ന് ഹരിത ട്രിബ്യൂണൽ പറഞ്ഞിരുന്നു. വിദഗ്ധ സമിതി അന്ന് അദാനിക്ക് വേണ്ടി റിപ്പോർട്ട് തയ്യാറാക്കി. മുഖ്യമന്ത്രി സഭയിൽ നടത്തിയ പ്രസ്താവന സ്വീകാര്യമല്ല. രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ടും വിജിലൻസ് കമ്മിറ്റി റിപ്പോർട്ടും പുറത്തുവിടണം. സമരം ഇതേ രീതിയിൽ തുടരുമെന്നും  ലത്തീൻ അതിരൂപതാ വികാരി ജനറൽ ഫാദർ യൂജിൻ എ പെരേര വ്യക്തമാക്കി.

ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് മുഖ്യമന്ത്രി പറയുന്നത്. ഗോഡൗണിലെ ദുരിതം നിറഞ്ഞ ജീവിതമാണ് ഈ സമരത്തിന് കാരണം.5500 രൂപ വാടകയ്ക്ക് വേണ്ടി കൊടുത്താൽ ഡെപോസിറ്റ് എന്തുചെയ്യും.? കെ റെയിലിന് വേണ്ടി വീടെടുക്കുമ്പോൾ മൂന്ന് മടങ്ങ് കൊടുക്കും എന്ന് പറഞ്ഞ സർക്കാരാണിത്.വലിയതുറയിൽ 7 നിര വീടുകൾ പോയി. കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു. പദ്ധതി നിർത്തിവെച്ച് മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി പഠനം നടത്തണം. മണ്ണെണ്ണ പ്രശ്നത്തില്‍ കേന്ദ്രത്തെ പഴിചാരുകയാണ് സംസ്ഥാനം.തമിഴ്നാട്ടിൽ 25 രൂപയ്ക്ക് മണ്ണെണ്ണ കിട്ടുന്നുണ്ട്. രാഷ്ട്രീയ ഗൂഢ ശക്തി സമരത്തിന് പിന്നിലില്ല. മറ്റ് സംസ്ഥാനങ്ങൾ കൊടുക്കുന്ന സൗജന്യം മണ്ണെണ്ണയിൽ കേരളം കൊടുക്കുന്നില്ല. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിടണം. ഹൈക്കോടതിയിൽ നിന്ന് വ്യക്തമായ പരാമർശം ഉണ്ടായില്ല.നിർമാണം നിർത്തിവെക്കാതെ സമരം അവസാനിക്കില്ലെന്നും ഫാദർ യൂജിൻ എ പെരേര പറഞ്ഞു

വിഴിഞ്ഞം സമരം 16ാം ദിനം,കോടതി ഇടപെട്ടിട്ടും നിർമാണം വീണ്ടും തുടങ്ങാനായില്ലെന്ന് അദാനി ഹൈക്കോടതിയിൽ

വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് പതിനാറാം ദിനം. അയിരൂർ, വെണ്ണിയോട്, മൂങ്ങോട്, ആറ്റിങ്ങൽ, മാമ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള തീരദേശവാസികളാണ് ഇന്ന് ഉപരോധ സമരത്തിന് എത്തുക. തുറമുഖത്തിനായി ഒരു മത്സ്യ തൊഴിലാളി കുടുംബത്തെയും ഒഴിപ്പിച്ചിട്ടില്ലെന്ന്  അദാനി ഗ്രൂപ്പ് ഇന്ന് ഹൈക്കോടതിയെ അറിയിച്ചു.80 ശതമാനം ജോലി കഴിഞ്ഞു .സമരക്കാർ അതീവ സുരക്ഷ മേഖലയിൽ തമ്പടിച്ചിരിക്കുന്നു.1000 പേരെങ്കിലും ഉണ്ട്..നിർമാണം സ്തംഭിച്ചിരിക്കുന്നു..നിർമ്മാണം നിർത്തിവെക്കാൻ ആകില്ലെന്നു സർക്കാർ വ്യക്തമാക്കി..മുഖ്യമന്ത്രി ഇക്കാര്യം നിയമസഭയെ അറിയിച്ചതായി സ്റ്റേറ്റ് അറ്റോർണി ഹൈക്കോടതിയിൽ പറഞ്ഞപ..തീരസംരക്ഷണത്തിനായി പദ്ധതികൾ നടപ്പിലാക്കി വരുകയാണ്.മണ്ണെണ്ണ വില സംസ്ഥാനത്തിന്റെ നിയന്ത്രണത്തിൽ അല്ല.സമരത്തിന്‍റെ  മുന്നിൽ ഗർഭിണികളും കുട്ടികളും ഉണ്ട്. .ഈ സാഹചര്യത്തിൽ കടുത്ത നടപടി എടുക്കാൻ ആകില്ലെന്നും  സർക്കാർ. കോടതിയെ അറിയിച്ചു

 

PREV
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ